നിസ്വ മാർക്കറ്റിൽ വെള്ളം കയറി
text_fieldsമസ്കത്ത്: നിസ്വ മലിനജല ശുദ്ധീകരണ പ്ലാന്റിലെ ശുദ്ധീകരിച്ച ജലശേഖരണ ബേസിൻ ഭാഗികമായി തകർന്ന് മാർക്കറ്റിൽ വെള്ളം കയറി. വെള്ളിയാഴ്ചയുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ കച്ചവടക്കാരുടെ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കുളത്തിലെ ഫീഡർ ട്യൂബ് പൊട്ടി വെള്ളം വാദി കൽബുവിലേക്ക് ഒഴുകിയതാണ് കവിഞ്ഞൊഴുകാൻ കാരണമെന്ന് ‘നാമ’ വാട്ടർ സർവിസസ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ ക്ഷമാപണം നടത്തിയ ‘നാമ’, സാഹചര്യം നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായും ഫീൽഡ് ടീമുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ തിരിച്ചറിയുന്നതിനും ഫീൽഡ് ടീമുകളും പ്രവർത്തിക്കുന്നുണ്ട്. വിശദാംശങ്ങൾ പിന്നീട് പൗരന്മാർക്ക് നൽകുമെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.