മത്രയിൽ ജലവിതരണ പൈപ്പ് പൊട്ടി
text_fieldsമത്ര: പ്രധാന പൈപ്പ് പൊട്ടിയതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ മത്രയിൽ ജലവിതരണം തടസ്സപ്പെട്ടു. മത്ര സൂഖിലെ പല ഭാഗങ്ങളിലേക്കുമുള്ള ജലവിതരണം നടക്കുന്ന പ്രധാന പൈപ്പ് ആണ് പൊട്ടിയത്. തുടർന്ന് സൂഖിലൂടെ വെള്ളം പരന്നൊഴുകി. പല ഫ്ലാറ്റുകളിലും ജലവിതരണം നിലച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ പൈപ്പുകൾ പൊട്ടിക്കൊണ്ടിരിക്കുന്നതിനാൽ രാത്രി വൈകിയും ജലവിതരണം പൂർണമായും പുനഃസ്ഥാപിക്കാനായിട്ടില്ല. പൊട്ടിയ പൈപ്പുകൾ മാറ്റുമ്പോൾ അടുത്ത ജോയന്‍റിൽ പൊട്ടൽ കാണുന്നതാണ് അറ്റകുറ്റപ്പണികൾ വൈകിക്കുന്നത്. പഴകി ദ്രവിച്ച പൈപ്പ് ആയതിനാലാണിത്. വൈകുന്നേരത്തിനിടെ നാലിലേറെ പൈപ്പുകൾ മാറ്റി. റോഡ് പണി നടക്കുന്നതിനാല്‍ ടാറിളക്കിയ അവസ്ഥ ആയതിനാല്‍ കിളച്ച് പൈപ്പ് മാറ്റുന്നത് പ്രയാസകരമാകാത്തത് പണികള്‍ക്ക് സഹായകമായി.
അംഗങ്ങള്‍ കൂടുതലുള്ള ഫ്ലാറ്റുകളിലെ ടാങ്കുകളില്‍ വെള്ളം നേരത്തേ കാലിയായതിനാല്‍ പ്രഭാതകൃത്യം നിർവഹിക്കാനും മറ്റും പലർക്കും പ്രയാസം നേരിട്ടു. ഉച്ചയായതോടെ ഫ്ലാറ്റുകളിലെയും താമസസ്ഥലങ്ങളിലെയും ടാങ്കുകളില്‍ അവശേഷിച്ച വെള്ളവും കാലിയായി. പലര്‍ക്കും ഭക്ഷണമുണ്ടാക്കാനായില്ല. മിക്കവരും ഹോട്ടലുകളെയാണ് ആശ്രയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.