ഉറ്റവരെ നഷ്ടപ്പെട്ട് മസ്കത്തിലെ പ്രവാസിയും
text_fieldsമസ്കത്ത്: കേരളത്തെ ഞെട്ടിച്ച വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട് മസ്കത്ത് ബർക്കയിൽ ജോലി ചെയ്യുന്ന പ്രവാസി അഷ്റഫ്. ഇദ്ദേഹത്തിന്റെ എളാപ്പ, എളാമ, അവരുടെ മക്കൾ തുടങ്ങി ആ കുടുംബത്തിലെ ഒമ്പതുപേർ ഉരുൾപൊട്ടലിൽ പെടുകയായിരുന്നു. ബർക്ക കെ.എം.സി.സി പ്രസിഡന്റുകൂടിയായ അഷറഫ് ദുരന്തമുഖത്തുനിന്നും ഗൾഫ്മാധ്യമത്തോട് പറഞ്ഞതിങ്ങനെ ‘രാവിലെ മൂന്ന് മണിക്കാണ് ദുരന്തത്തെക്കുറിച്ച് അറിയുന്നത്. ഇന്നലെ മഴയുണ്ടായിരുന്നു.
എന്നാല്‍ ഇത്തരമൊരു അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പരിചയത്തിലുള്ള പലരെയും ഫോണില്‍ വിളിച്ചിരുന്നു. അവരിലെത്ര പേര് സുരക്ഷിതരാണെന്ന് ഇപ്പോഴും അറിയില്ല. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ മാത്രമേ എത്ര പേർ മരിച്ചെന്ന് കണക്ക് അറിയാൻ പറ്റുകയുള്ളൂ. ഇപ്പോഴും അത്രയുംപേർ മണ്ണിനടിയിലാണ്. രക്ഷപ്പെടാൻ ഒരു വഴികളും ഇല്ലാതെ ഒരുപാടുപേർ കുടുങ്ങിക്കിടക്കുന്നുണ്ട് .
വളരെ വേദനാജനകവും ഭയാനകവുമായ അവസ്ഥയിലൂടെയാണ് ഇവിടെ എല്ലാവരും കടന്നുപോകുന്നത്. എന്റെ എളാപ്പ, എളാമ , മക്കൾ തുടങ്ങി ഇവരുടെ കുടുംബത്തിൽ ഒരാളെ മാത്രമേ കിട്ടിയിട്ടുള്ളൂ ബാക്കി എല്ലാവരും പോയി. എല്ലാവരും പ്രാർഥിക്കുക’ ഉറ്റവർ നഷ്ടപ്പെട്ട വേദനയിലും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ തിരക്കിലാണ് അഷ്റഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.