Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​യ​നാ​ട് ദു​ര​ന്തം;...

വ​യ​നാ​ട് ദു​ര​ന്തം; സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല

text_fields
bookmark_border
Pravasi Welfare Salalah
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​നി​ടെ

സ​ലാ​ല: വ​യ​നാ​ട് മ​ഹാ​ദു​ര​ന്ത​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും ഉ​പ​ജീ​വ​ന​ത്തി​നും ചി​കി​ത്സ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്കു​മാ​യി കേ​ര​ള സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല ആ​വ​ശ്യ​പ്പെ​ട്ടു. സ​ലാ​ല ഐ​ഡി​യ​ൽ ഹാ​ളി​ൽ കൂ​ടി​യ വ​ർ​ക്കി​ങ് ക​മ്മി​റ്റി യോ​ഗം ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദുഃ​ഖ​വും മ​ര​ണ​പ്പെ​ട്ട​വ​ർ​ക്കാ​യി അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​ദു​ര​ന്ത​ത്തെ ദേ​ശീ​യ ദു​ര​ന്ത​മാ​യോ മ​ഹാ​ദു​ര​ന്ത​മാ​യോ പ്ര​ഖ്യാ​പി​ക്ക​ണം. അ​തു​വ​ഴി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്ക​ണം. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ഷ​യ​ത്തെ അ​നു​ഭാ​വ​പൂ​ർ​വം കാ​ണു​ക​യും കേ​ര​ള​ത്തി​നാ​യി ആ​യി​രം കോ​ടി​യു​ടെ പ്ര​ത്യേ​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യും വേ​ണം.

വ​യ​നാ​ട് ദു​ര​ന്തം മു​ൻ​നി​ർ​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ത​ന്നെ വി​നി​യോ​ഗി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ധ​ന​വി​നി​യോ​ഗം സു​താ​ര്യ​മാ​ക്കു​ക​യും ചെ​യ്യ​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ അ​തി​നാ​യി പ്ര​ത്യേ​ക അ​ക്കൗ​ണ്ട് ത​ന്നെ തു​റ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​ബ് ജ​ലാ​ൽ പ​റ​ഞ്ഞു. ദു​ര​ന്ത ഭൂ​മി​യി​ൽ വി​ശ്ര​മ​ര​ഹി​ത​രാ​യി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു​വ​രു​ന്ന ടീം ​വെ​ൽ​ഫെ​യ​റി​ന്‍റേ​യും മ​റ്റും സം​ഘ​ട​ന​ക​ളു​ടെയും വളന്‍റിയേ​ഴ്സി​നും വി​വി​ധ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കും യോ​ഗം അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​സ്രീ​ന ഗ​ഫൂ​ർ, ര​വീ​ന്ദ്ര​ൻ നെ​യ്യാ​റ്റി​ൻ​ക​ര, വ​ഹീ​ദ് ചേ​ന്ദ​മം​ഗ​ലൂ​ർ, കെ.​സൈ​നു​ദ്ദീ​ൻ, സ​ബീ​ർ പി.​ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief PackageWayanad LandslidePravasi Welfare Salalah
News Summary - Wayanad Landslide; Govt should announce relief package - Pravasi Welfare Salalah
Next Story