വയനാട് ദുരന്തം: കുടുംബത്തിലെ 9 പേരെ നഷ്ടപ്പെട്ട അഷ്റഫിനെ സന്ദർശിച്ചു
text_fieldsമസ്കത്ത്: വയനാട് ദുരിതത്തിൽ കുടുംബത്തിലെ 9 പേരെ നഷ്ടപ്പെട്ട അഷ്റഫിനെ മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം നേതാക്കൾ സന്ദർശിച്ചു.
ബർക്ക കെ.എം.സി.സി പ്രസിഡന്റായ അഷ്റഫ് നാട്ടിൽനിന്ന് കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. വയനാട് ദുരന്തം തീർത്ത തീരാ നോവുകളും അവിടത്തെ നിലവിലെ സാഹചര്യവും അദ്ദേഹം നേതാക്കളുമായി പങ്കുവെച്ചു.
കൊയിലാണ്ടി മണ്ഡലം മസ്കത്ത് കെ.എം.സി.സി ഭാരവാഹികളായ റസാക്ക് മുകച്ചേരി, ഉബൈദ് നന്തി, മുനീർ കോട്ടക്കൽ, ഷാജഹാൻ മുശ്രിഫ് എന്നിവരുടെ സംഘമാണ് സന്ദർശനം നടത്തിയത്. ബർക്ക കെ.എം.സി.സി നേതാക്കളായ ഖലീൽ, നിസാം, റാഫി എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.