Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ...

ഒമാനിൽ പുറത്തിറങ്ങുന്നവർക്ക്​ മുഖാവരണം നിർബന്ധം

text_fields
bookmark_border
ഒമാനിൽ പുറത്തിറങ്ങുന്നവർക്ക്​ മുഖാവരണം  നിർബന്ധം
cancel
camera_alt???????? ?????? ??? ???? ?? ??????
മസ്​കത്ത്​: ഒമാനിൽ പുറത്തിറങ്ങുന്നവർ മുഖാവരണം ​ ധരിക്കൽ നിർബന്ധമാക്കി. തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. പൊതുസ്​ഥലങ്ങൾക്ക്​ പുറമെ സർക്കാർ-സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങൾ,  അനുവദനീയമായ വാണിജ്യ-വ്യവസായ പ്രവർത്തനങ്ങൾ, പൊതു ഗതാഗതം എന്നിവിടങ്ങളിലെല്ലാം മുഖാവരണം ധരിക്കൽ നിർബന്ധമാക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.  ആഭ്യന്തരമന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിലാണ്​ യോഗം നടന്നത്​.
വ്യക്​തികളും സർക്കാർ, സ്വകാര്യ സ്​ഥാപനങ്ങളും സുപ്രീം കമ്മിറ്റി നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്താനുള്ള ചുമതല റോയൽ ഒമാൻ പൊലീസിന്​ നൽകിയിട്ടുണ്ട്​. ആർ.ഒ.പി നിരീക്ഷണത്തിൽ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക്​ പിഴ ചുമത്തും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിൽ വെക്കാനും അധികാരമുണ്ടാകുമെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. പെരുന്നാൾ നമസ്​കാരം, ഇൗദ്​ ഹബ്​ത, കൂട്ടം ചേർന്നുള്ള ആഘോഷം തുടങ്ങി പെരുന്നാളുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും സുപ്രീം കമ്മിറ്റി നിരോധിക്കുകയും ചെയ്​തിട്ടുണ്ട്​. മുൻകരുതൽ നടപടികൾ പാലിച്ച്​ കൂടുതൽ വ്യവസായ, വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്​. പുനരാരംഭിക്കുന്ന മേഖലകളുടെ പട്ടിക ബന്ധപ്പെട്ട അധികൃതർ വൈകാതെ പ്രഖ്യാപിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanGCCgccnews#Covid19
News Summary - wearing mask compulsory in oman
Next Story