കാലാവസ്ഥ വ്യതിയാനം: പ്രാദേശിക സമ്മേളനം നടത്തി
text_fieldsമസ്കത്ത്: കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനുള്ള സാധ്യമായ പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനുമായി യുവജനങ്ങളുടെ പ്രാദേശിക സമ്മേളനം നടന്നു. സിവിൽ ഏവിയേഷൻ അതോറിറ്റിയും (സി.എ.എ), പരിസ്ഥിതി അതോറിറ്റിയും (ഇ.എ), ബസ്മത്ന ഗീർ ('നമ്മുടെ പുഞ്ചിരി വ്യത്യസ്തമാണ്') എന്ന പ്രാദേശിക സന്നദ്ധ സംഘവുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.
സി.എ.എ ചെയർമാൻ നായിഫ് അലി അൽ അബ്രിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ഈ വർഷം നവംബർ ആറിന് ഈജിപ്തിൽ ആരംഭിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യു.എൻ കോൺഫറൻസിന്റെ തയാറെടുപ്പിന്റെ ഭാഗമായായിരുന്നു സമ്മേളനമെന്ന് ഇ.എയിലെ പരിസ്ഥിതികാര്യ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് സെയ്ഫ് അൽ കൽബാനി പറഞ്ഞു. അന്തരീക്ഷ മലിനീകരണം, കാലാവസ്ഥ വ്യതിയാനം, സുൽത്താനേറ്റിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന നിരവധി പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.