റമദാനെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ
text_fieldsമസ്കത്ത്: നാടും നഗരവും റമദാൻ വരവേൽപ്പിെൻറ തിരക്കിൽ. വ്യാഴാഴ്ച വിശുദ്ധ മാസം അണയാനിരിക്കെ രാജ്യം റമദാൻ താളത്തിലേക്ക് മാറാൻ തുടങ്ങി. വെള്ളിയാഴ്ച പ്രഭാഷണത്തിൽ രാജ്യത്തെ എല്ലാ മസ്ജിദുകളിലെയും ഇമാമുമാർ വിശുദ്ധ മാസത്തിെൻറ പ്രാധാന്യമാണ് ഉദ്ബോധിപ്പിച്ചത്. റമദാനിൽ ആചരിക്കേണ്ട ദൈവഭക്തിയും വ്യക്തി വിശുദ്ധിയും അവർ ഉൗന്നി പറഞ്ഞു.
റമദാന് സാക്ഷ്യം വഹിക്കാൻ കനിയണമെന്ന പ്രാർഥനയാണ് മസ്ജിദുകളിലെത്തിയവർക്കുണ്ടായിരുന്നത്. മസ്ജിദുകൾ നേരത്തേ തന്നെ നിറഞ്ഞ് കവിഞ്ഞതും വിശ്വാസികൾ പ്രാർഥനയിൽ മുഴുകിയതും റമദാൻ പടിവാതിൽക്കലെത്തിയതിെൻറ പ്രതീതിയാണുണ്ടാക്കിയത്.റമദാനെ വരവേൽക്കാൻ നാടും നഗരവും നേരത്തേ തന്നെ ഒരുങ്ങിയിരുന്നു. സ്വദേശികൾ മാസങ്ങൾക്കുമുമ്പ് തന്നെ റമദാൻ ഒരുക്കങ്ങൾ നടത്തുന്നവരാണ്. ഗ്രാമവാസികൾ പരമ്പരാഗത രീതിയിൽ തന്നെ ഇപ്പോഴും റമദാെന വരവേൽക്കുന്നുണ്ട്. പഴമകൾ കാത്തുസൂക്ഷിക്കുന്നതിലും അവർ ഏറെ തൽപരരാണ്.
ഇൗത്തപ്പഴം പ്രത്യേക രീതിയിൽ ചേരുവകൾ ചേർത്താണ് റമദാൻ മാസേത്തക്ക് കരുതിവെക്കുന്നത്. മറ്റു ഭക്ഷ്യവിഭവങ്ങളുടെ ചേരുവകൾ അവർ പരമ്പരാഗത രീതിയിൽ ഒരുക്കി വെക്കുകയും ചെയ്യും. വീട് വൃത്തിയാക്കിയും പാത്രങ്ങളും വീട്ടുപകരണങ്ങളും ക്രമീകരിച്ചും റമദാൻ വിഭവങ്ങൾ കൂട്ടിവെച്ചും ഇവർ പുണ്യമാസത്തെ കാത്തിരിക്കുകയാണ്. റമദാെൻറ രാപ്പകലുകൾ ദൈവസാമീപ്യത്തിനായി നീക്കിവെക്കാനാണ് ഇൗ ഒരുക്കങ്ങൾ.
പ്രാർഥനാ മന്ദിരങ്ങൾ നേരത്തേ തന്നെ വിശ്വാസികളെ സ്വീകരിക്കാനൊരുങ്ങിയിരുന്നു. റമദാെൻറ ഭാഗമായി മസ്ജിദുകളുടെ നവീകരണവും അറ്റകുറ്റ പണികളും നേരത്തേ തന്നെ പൂർത്തിയാക്കിയിരുന്നു. മസ്ജിദുകളുടെ പെയിൻറിങ് ജോലികൾ പൂർത്തിയാക്കിയിരുന്നു. മിക്ക മസ്ജിദുകളിലും പരവതാനികൾ മറ്റുന്ന ജോലികളും നടക്കുന്നുണ്ട്. അംഗശുദ്ധിക്കും മറ്റുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്ന ജോലികളും നടന്നുകഴിഞ്ഞു.
വാണിജ്യ സ്ഥാപനങ്ങൾ റമദാനെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. ഹൈപ്പർ മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളുമാണ് റമദാെൻറ വരവിന് കൊഴുപ്പുനൽകുന്നത്. വ്യാപാര സ്ഥാപനങ്ങൾ പലതും വർണപ്രഭയിൽ കുളിച്ചുകഴിഞ്ഞു. വത്തയ്യയിലെ ചില വാഹന കമ്പനികളുടെ ഷോറൂമുകളിൽ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വാഹനങ്ങൾ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മാസമാണ് റമദാൻ. അതിനാൽ, പല വാഹന കമ്പനികളും വൻ ഒാഫറുകൾ നൽകിയാണ് ഉപഭോക്താക്കെള ആകർഷിക്കുന്നത്.
ഏതാണ്ടെല്ലാ ഹൈപ്പർ മാർക്കറ്റുകളും റമദാൻ ഒാഫറുകൾ നൽകുന്നുണ്ട്. ചില സ്ഥാപനങ്ങൾ 70 ശതമാനം വരെ ഒാഫറുകൾ നൽകിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ചില വ്യാപാര സ്ഥാപനങ്ങളിൽ റമദാൻ ചന്തകളും ഒരുക്കിയിട്ടുണ്ട്. റമദാൻ വിഭവങ്ങളാണ് ഇത്തരം ചന്തകളിൽ പ്രധാനമായുണ്ടാവുക. പ്രത്യേക പഴ വർഗങ്ങളും ഡ്രൈഫ്രൂട്ടുകളും ധാരാളമായി വിപണനത്തിന് എത്തിയിട്ടുണ്ട്. ഭക്ഷ്യവിഭവങ്ങളും പഴ വർഗങ്ങളും മാംസ വിഭവങ്ങളും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് റമദാനിലാണ്. റമദാനിൽ ഇഫ്താറുകൾ ഏറെ വിപുലമായാണ് സ്വദേശികളും വിദേശികളും നടത്തുന്നത്.
ഇതിനായി വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങളും ഒരുക്കാറുണ്ട്. റമദാനിലെ ഷോപ്പിങ് ഒഴിവാക്കാൻ ഭക്ഷ്യവിഭവങ്ങൾ റമദാെൻറ മുമ്പുതന്നെ വാങ്ങി കരുതിവെക്കുന്ന പതിവുമുണ്ട്. ഇത് മുന്നിൽകണ്ടാണ് വ്യാപാരസ്ഥാപനങ്ങൾ വൻ ഒാഫറുകൾ നൽകുന്നത്. ഏതായാലും റമദാൻ ശൈലിയിലേക്ക് മാറാനൊരുങ്ങുകയാണ് ഒമാനിലെ സ്വദേശികളും വിദേശികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.