ഒമാൻ പവിലിയനിൽ ഒൗദ്യാഗിക പ്രതിനിധി സംഘത്തിന് വരവേൽപ്
text_fieldsമസ്കത്ത്: ദുബൈ എക്സ്പോയിലെ ഒമാൻ പവിലിയനിൽ രാജ്യത്തിെൻറ 51ാം ദേശീയദിനം ആഘോഷിക്കുന്നതിെൻറ ഭാഗമായി എത്തിയ ഒൗദ്യാഗിക പ്രതിനിധി സംഘത്തിന് ഞായറാഴ്ച ഉൗഷ്മളമായ വരവേൽപ് നൽകി.
ഉപപ്രധാന മന്ത്രിയും സുൽത്താെൻറ പ്രത്യേക പ്രതിനിധിയുമായി സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ്, യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നയ്ഹാൻ, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസുഫ്, യു.എ.ഇ മന്ത്രി നയാഹ് മുബാറക് അൽ നഹ്യാൻ, അറബ്, സൗഹൃദ രാജ്യങ്ങളിലെ കമീഷണർ ജനറൽ, അംബാസഡർമാർ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പെങ്കടുത്തു.
സുൽത്താനേറ്റിനെക്കുറിച്ചുള്ള ഹ്രസ്വചിത്രം, നാടകം, 'ഗ്ലോറി ടു യു' പെയിൻറിങ് പ്രദർശനം, റോയൽ ഗാർഡ് ഓഫ് ഒമാനിെൻറയും റോയൽ കാവൽറിയുടെയും സൈനിക ബാൻഡുകൾ അവതരിപ്പിക്കുന്ന പരിപാടികളും നടന്നു.
ആധുനിക സാങ്കേതികവിദ്യകളുടെയും സൗണ്ട് മാനേജ്മെൻറിെൻറയും ദൃശ്യാവിഷ്കാരം ഇവിടേക്ക് ജനങ്ങളെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. സുൽത്താനേറ്റ് ഇതുവരെ നേടിയെടുത്ത വികസന നേട്ടങ്ങളും പവിലിയനിലൂടെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നുണ്ട്. ഒമാനെ വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും അനുഗുണമായ രാജ്യമായും എക്സ്പോയിലൂടെ പരിചയപ്പെടുത്തുന്നു. ഒമാനിൽനിന്നുള്ള നൂറുകണക്കിന് ചെറുകിട, ഇടത്തരം സംരംഭകരാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഒമാൻ പവിലിയൻ ഇതുവരെ സന്ദർശിച്ചത്.
അതേസമയം, അന്താരാഷ്ട്ര യാത്രക്കായി സുൽത്താനേറ്റിൽനിന്ന് പുറപ്പെട്ട റോയൽ ഒമാൻ നേവിയുടെ കപ്പൽ 'ഷബാബ് ഒമാൻ രണ്ടി'ലെ അംഗങ്ങളും ദേശീയ ദിന പരിപാടിയിൽ പങ്കാളികളായി. കപ്പലിന് ഞായറാഴ്ച മറീന ദുൈബയിൽ നടന്ന ഔദ്യോഗിക സ്വാഗത ചടങ്ങിൽ ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ ത്വാരിഖ് അൽ സെയ്ദ് അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.