എം. സിനാന് മസ്കത്ത് ട്രാവലേഴ്സ് ക്ലബിന്റെ സ്വീകരണം
text_fieldsമസ്കത്ത്: കർണാടക രജിസ്ട്രേഷൻ വാഹനവുമായി ലോകം ചുറ്റുന്ന അഡ്വെൻഞ്ചർ വേൾഡ് ട്രാവലർ എം. സിനാന് സ്വീകരണം നൽകി മസ്കത്ത് ട്രാവലേഴ്സ് ക്ലബ്. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് റോഡ് മാർഗം സഞ്ചരിക്കുന്ന സിനാൻ ഒമാൻ ഉൾപ്പെടെ 56 രാജ്യങ്ങൾ പിന്നിട്ടു.
75000 ത്തിലധികം കിലോമീറ്ററുകളും താണ്ടി. കഴിഞ്ഞ ജനുവരിയിൽ കർണാടകയിൽ നിന്നും യാത്ര ആരംഭിച്ച ഈ മംഗലാപുരം സ്വദേശി വിവിധ ദേശങ്ങളും സംസ്കാരങ്ങളും അടുത്തറിഞ്ഞു. ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിലെത്തിയത്. ഒമാനിലെത്തിയ സിനാൻ സലാല സന്ദർശിച്ച ശേഷമാണ് മസ്കത്തിലെത്തിയത്. എം.ടി.സി.ബി അഡ്മിൻ മാരായ സദ്ദാം, നിയാസ് പുൽപാടൻ, ആദിൽ, റാഷിദ്, സജീബ്, ലൈബു മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗോബ്രയിലാണ് സ്വീകരണം ഒരുക്കിയത്. ഒമാൻ സന്ദർശനം പൂർത്തിയാക്കിയ സിനാൻ യു.എ.ഇയിലേക്ക് യാത്ര തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.