വെൽഫെയർ ഫോറം ചർച്ച സായാഹ്നം
text_fieldsസലാല: വെൽഫെയർ ഫോറം സലാലയുടെ ആഭിമുഖ്യത്തിൽ 'വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക. വിഭജന രാഷ്ട്രീയത്തെ ചെറുക്കുക' എന്ന സന്ദേശം ഉയർത്തി ഓൺലൈൻ ചർച്ച സായാഹ്നം സംഘടിപ്പിച്ചു. സമൂഹത്തിൽ ഛിദ്രതയും വിഭാഗീയതയും വർഗീയതയും വളർത്തുന്ന ശക്തികളെ തിരിച്ചറിയാനും തള്ളിക്കളയാനും പൊതുസമൂഹം ജാഗ്രത പുലർത്തണമെന്ന് ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി കേരള സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. വിവിധ മതസമൂഹങ്ങളെ വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള മതേതര പാർട്ടികളുടെ ശ്രമം അന്തിമമായി വർഗീയ പാർട്ടികളെ ശക്തിപ്പെടുത്തുന്നതും മതേതര പാർട്ടികളെ ദുർബലപ്പെടുത്തുന്നതുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ ഫോറം സലാല പ്രസിഡൻറ് കെ. ശൗഖത്തലി അധ്യക്ഷതവഹിച്ചു. വിവിധ സംഘടന പ്രതിനിധികളായ ഷബീർ കാലടി (കെ.എം.സി.സി), ഹരികുമാർ ഓച്ചിറ (ഒ.ഐ.സി.സി), സലിം സേട്ട് (ഐ.എം.ഐ), റസൽ മുഹമ്മദ് (ടിസ), ഇബ്രാഹീം വേളം (പി.സി.എഫ്), മുസ്അബ് ജമാൽ (യാസ്) എന്നിവർ സംസാരിച്ചു. വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡൻറ് വാഹീദ് ചേന്ദമംഗലൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.