വെൽനെസ് മെഡിക്കൽ സെന്റർ ഒന്നാം വാർഷികം ആഘോഷിച്ചു
text_fieldsമസ്കത്ത്: വാദി കബീറിൽ പ്രവർത്തിക്കുന്ന വെൽനെസ് മെഡിക്കൽ സെന്ററിെൻറ ഒന്നാം വാർഷികാഘോഷം നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങ് സി.ഇ.ഒ അബ്ദുൽ ബാസിത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കുറഞ്ഞ നിരക്കിൽ ചികിത്സയും മറ്റു പരിശോധനകളും നടത്തുന്നതിൽ വെൽനെസ് മെഡിക്കൽ മുന്നിലുണ്ടാകുമെന്ന് സി.ഇ.ഒ പറഞ്ഞു.
കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം കാഴചവെച്ച എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങിൽ മാനേജർ കേശവ്, ജനറൽ മാനേജർ നവാസ്, റെജി ഇടിക്കുള, സിജോ ജോർജ്, ടിജിൻ തോമസ്, മനോജ്, പോൾ, ഖൈറുള്ള, ജോയ്, ഷേർലി, ഓമന, നിസ്സി, അശ്വതി, ഡോക്ടർമാരായ സൈജു ഫിലിപ്, ശീതൾ, അബു നുഹാർ തുടങ്ങിയവർ പങ്കെടുത്തു.ഒന്നാം വാർഷികം പ്രമാണിച്ച് ചില പരിശോധനകൾക്ക് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.