Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവെൽനെസ്​ മെഡിക്കൽ...

വെൽനെസ്​ മെഡിക്കൽ സെൻറർ വാദികബീറിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
വെൽനെസ്​ മെഡിക്കൽ സെൻറർ   വാദികബീറിൽ പ്രവർത്തനമാരംഭിച്ചു
cancel

മസ്​കത്ത്​: വെൽനെസ്​ മെഡിക്കൽ സെൻററി​െൻറ മൾട്ടി സ്​പെഷ്യാലിറ്റി ഫാമിലി ക്ലിനിക്ക്​ വാദികബീറിൽ പ്രവർത്തനമാരംഭിച്ചു. വിവിധ പ്രായപരിധികളിലുള്ളവരുടെ ആരോഗ്യ പരിരക്ഷ മുൻനിർത്തിയുള്ള സ്​പെഷ്യലിസ്​റ്റ്​ ഡോക്​ടർമാരുടെ സേവനവും ഏറ്റവും നൂതനമായ ചികിത്സാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്​.

ജനറൽ പ്രാക്​ടീസിന്​ പുറമെ ഒബ്​സ്​ട്രറ്റിക്​സ്​ ആൻറ്​ ഗൈനക്കോളജി, ഡെൻറിസ്​ട്രി എന്നീ സ്​പെഷ്യാലിറ്റി സേവനങ്ങളും റേഡിയോളജി (എക്​സ്​റേ, അൾട്രാസൗണ്ട്​), ഫാർമസിയും ഇവിടെയുണ്ട്​. സുസജ്ജമായ ലബോറട്ടറി രോഗികൾക്ക്​ കൃത്യമായ പരിശോധന ഫലങ്ങൾ സമയത്തിന്​ ലഭിക്കുന്നുവെന്ന്​ ഉറപ്പുവരുത്തുന്നു. ഇതോടൊപ്പം വിസ മെഡിക്കൽ സേവനങ്ങളുമുണ്ട്​.

നിലവിൽ വെൽനെസ്​ മെഡിക്കൽ സെൻററിൽ ഇൻപേഷ്യൻറ്​ സേവനങ്ങൾ ലഭ്യമല്ല. ഡോക്​ടർമാരുടെ കൺസൾ​േട്ടഷൻ ശനിയാഴ്​ച മുതൽ വ്യാഴാഴ്​ച വരെ ദിവസങ്ങളിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒരു മണി വരെയും വൈകുന്നേരം നാലര മുതൽ എട്ടര വരെയും ബുക്ക്​ ചെയ്യാവുന്നതാണ്​. വെള്ളിയാഴ്​ചകളിൽ അവധിയായിരിക്കും. അടിയന്തിര സാഹചര്യത്തിൽ ആംബുലൻസ്​ സേവനം ലഭ്യമാക്കാൻ ഹമരിയയിലെ അപ്പോളോ ആശുപത്രിയുമായി ധാരണയിലെത്തിയിട്ടുണ്ട്​.

രോഗനിർണയവും ചികിത്സയും എന്നതിലുപരി രോഗികളുടെ ശാരീരികവും മാനസികവുമായ സൗഖ്യം ഉറപ്പുവരുത്തുന്നതിലാണ്​ വെൽനെസ്​ മെഡിക്കൽ സെൻറർ ശ്രദ്ധയൂന്നുതെന്ന്​ ചുമതലക്കാരിൽ ഒരാളായ എസ്​.ആർ സൗമ്യ കേശവ പറഞ്ഞു. പരിചയ സമ്പന്നരായ ഡോക്​ടർമാരുടെയും ജീവനക്കാരുടെയും സേവനം ഇവിടെ ലഭ്യമാണ്​. ഇൻഷൂറൻസ്​ കമ്പനികളുമായി ധാരണയിലെത്തുന്നതിനുള്ള നടപടികൾ നടന്നുവരുകയാണെന്നും സൗമ്യ കേശവ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story