കർഷകരിൽനിന്ന് ടണിന് 400 റിയാലിന് ഗോതമ്പ് വാങ്ങും
text_fieldsമസ്കത്ത്: 2023-2024 സീസണിലെ ഗോതമ്പ് ഒമാൻ ഫ്ലോർ മിൽസ് കമ്പനിക്ക് വിൽക്കാനുള്ള അപേക്ഷകൾ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം സ്വീകരിച്ചുതുടങ്ങി. ടണിന് 400 റിയാൽ വീതമാണ് നൽകുക. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31. ഗോതമ്പ് കമ്പനിക്ക് വിൽക്കാൻ ആഗ്രഹിക്കുന്ന ഒമാനികളല്ലാത്തവർ ഉൾപ്പെടെ എല്ലാ വിലായത്തുകളിലുമുള്ള കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പിൽനിന്ന് ലഭ്യമായ ഫോറം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണമെന്ന് മന്ത്രാലയം അറിയിപ്പിൽ പറയുന്നു.
തങ്ങളുടെ ഗോതമ്പ് ഉൽപന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് സാധുവായ കാർഷികസ്വത്ത് ഉണ്ടായിരിക്കണം. കൂടാതെ ഗോതമ്പ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് ഈ വർഷം ഉൽപാദിപ്പിക്കുന്ന ഒമാനി ഇനത്തിൽപെട്ടതും ആയിരിക്കണം. ഗോതമ്പ് ശുദ്ധമായിരിക്കണം. ഏതെങ്കിലും മാലിന്യങ്ങളോ മറ്റ് വിത്തുകളോ കലർത്തരുത്. ഗോതമ്പ് മത്രയിലെ കമ്പനിയുടെ മില്ലിൽ കർഷകൻ നേരിട്ട് എത്തിക്കണം. ആഗസ്റ്റ് 31നുമുമ്പ് omanibur.com വഴി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.