കാഴ്ചയുടെ നവ്യാനുഭവം പകർന്ന് 'വെളുത്ത മുയൽ ചുവന്ന മുയൽ'
text_fieldsമസ്കത്ത്: പുത്തൻ കാഴ്ചാനുഭവം പകർന്ന് മസ്കത്തിലെ കലാസ്വാദകർക്ക് മുന്നിൽ പ്രശസ്ത ഇറാനിയൻ നാടകകൃത്ത് നാസിം സുലൈമാൻപോർ എഴുതിയ 'വൈറ്റ് റാബിറ്റ് റെഡ് റാബിറ്റ്' (വെളുത്ത മുയൽ ചുവന്ന മുയൽ) നാടകം അരങ്ങേറി. ടാലൻറ് സ്പേസ് മസ്കത്ത് സംഘടിപ്പിച്ച തിയറ്റർ ക്യാമ്പിെൻറ ഉദ്ഘാടന വേദിയിലായിരുന്നു നാടകം അവതരിപ്പിച്ചത്. സംവിധായകൻ സുവീരൻ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് മരവിച്ചുപോയ മസ്കത്തിലെ നാടക മേഖലയെ ഉണർത്തുന്നതായി പരിപാടി. ഒരു നാടകത്തിൽ എങ്ങനെയൊക്കെ പുതുമകൾ കൊണ്ടുവരുവാൻ സാധിക്കും എന്നതിെൻറ ഉത്തമ ഉദാഹരണം കൂടിയായിരുന്നു 'വെളുത്ത മുയൽ ചുവന്ന മുയൽ'.
ഷാജി കളാണ്ടിയിലാണ് നാടകം വായിച്ചും കാണികളെ കൂടെ അഭിനയിപ്പിച്ചും കൗതുകം ജനിപ്പിച്ചും അരങ്ങുണർത്തിയത്. മലയാളത്തിലെ അറിയപ്പെടുന്ന നാടകകൃത്തും സിനിമ സംവിധായകനുമായ സുവീരനാണ് മലയാളത്തിലേക്ക് നാടകം വിവർത്തനം ചെയ്തത്. ഈ നാടകമടങ്ങിയ കവർ സുവീരൻ വേദിയിൽവെച്ച് ഷാജിക്ക് കൈമാറി. ഇത് പൊട്ടിച്ച് വായിച്ചുതുടങ്ങുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് രണ്ടു മണിക്കൂറോളം കാണികളുടെ പങ്കാളിത്തത്തോടെയുള്ള അഭിനയവും വായനയും മാറി മാറി വരുന്നു. പ്രേക്ഷകരെ ശരിതെറ്റുകൾക്കിടയിലെ കുഴമറിച്ചിലുകളിലൂടെ നാടകം അവസാനിക്കുകയും ചെയ്യുന്നു. വെല്ലുവിളികൾ ഏറ്റെടുത്ത് നാടകം അരങ്ങിൽ അവതരിപ്പിച്ച ഷാജി കാളാണ്ടിയെ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ അഭിനന്ദിച്ചു. 20 ഭാഷകളിലധികം വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ നാടകം നിരവധി അന്താരാഷ്ട്ര വേദികളിലും അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.