അൽഹംറയിലെ കാട്ടുതീ: പരിശോധന നടത്തും
text_fieldsമസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ അൽഹംറയിലുണ്ടായ കാട്ടുതീ പൂർണമായും അണയ്ച്ചു. റോയൽ ഒമാൻ പൊലീസും എയർഫോഴ്സും റോയൽ സായുധസേനയും സംയുക്തമായി നടത്തിയ പരിശ്രമത്തിലൂടെയാണ് തീയണച്ചത്. തീപിടിത്തം നടന്ന സ്ഥലത്ത് പരിശോധനക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അറിയിച്ചു.
തീപിടിത്തം മൂലമുണ്ടായ നാശനഷ്ടം വിലയിരുത്തുകയും പുനരധിവാസ പദ്ധതികൾ നിർദേശിക്കുകയുമാണ് പരിശോധനയുടെ ഉദ്ദേശം. വലിയ മലകളും മലയിടുക്കുകളും നിറഞ്ഞ മേഖലയിലായതിനാൽ തീയണക്കൽ ശ്രമകരമായിരുന്നു. നൂറുക്കണക്കിന് സേനാംഗങ്ങൾ ദീർഘനേരം ഹെലികോപ്ടറുകളും മറ്റു സജ്ജീകരണങ്ങളും ഉപയോഗിച്ച് പരിശ്രമിച്ചാണ് തീ കെടുത്തൽ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.