അടുത്ത മത്സരത്തിൽ തിരിച്ചുവരും -ഒമാൻ കോച്ച്
text_fieldsമസ്കത്ത്: ഇറാഖിനെതിരെയുള്ള കളിയിൽ തോറ്റെങ്കിലും ഞങ്ങൾ അടുത്ത മത്സരത്തിൽ തിരിച്ചുവരുമെന്ന് ഒമാൻ കോച്ച് ജറോസ്ലോവ് സിൽഹവി. ഇറാഖിനെതിരെയുള്ള മത്സരത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച മത്സരമാണ് ഒമാൻ കാഴ്ചവെച്ചത്.
എന്നാൽ, ഭാഗ്യം തുണക്കാതെ പോകുകയായിരുന്നു. ചില കളിക്കാരുടെ പരിക്കുകളും തിരിച്ചടിയായി. ഇതുമൂലം പല കളിക്കാരെയും മാറ്റേണ്ടിവന്നു. കോർണർ മുതലാക്കി സ്കോറിങിന് തുറക്കാൻ കഴിഞ്ഞത് ഇറാഖിന് ഗുണകരമായി.
മികച്ച കളി കാഴ്ചവെച്ച ടീം സമനിലയെങ്കിലും അർഹിച്ചിരുന്നു. മികച്ച കളി പുറത്തെടുത്ത എന്റെ കളിക്കാർക്ക് നന്ദി പറയുകയാണെന്നും കോച്ച് പറഞ്ഞു.
കഴിഞ്ഞ ദിവസം ബസ്റയിൽ നടന്ന കളിയിൽ ഇറാഖിനോട് ഒരു ഗോളിനാണ് ഒമാൻ പൊരുതി തോറ്റത്. 13ാം മിനിറ്റിൽ അയ്മൻ ഹുസൈനണ് ഇറാഖിനായി വലകുലുക്കിയത്. കളിയുടെ വിസിൽ മുഴങ്ങിയ ആദ്യ മിനിറ്റ് മുതൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരുടീമുകളും മുന്നേറിയത്.
പതിയെ ഇറാഖ് കളം നിറഞ്ഞ് കളിക്കാൻ തുടങ്ങി. സ്വന്തം കാണികളുടെ പിന്തുണകൂടി ആയതോടെ സുൽത്താനേറ്റിന്റെ ഗോൾമുഖത്ത് തുടരെ തുടരെ പന്ത് എത്താൻ തുടങ്ങി. പലപ്പോഴും റെഡ്വാരിയേഴ്സിന്റെ പ്രതിരോധത്തിൽ തട്ടി ആക്രമണത്തിന്റെ മുനയൊടിയുകയായിരുന്നു. ഒടുവിൽ 13ാം മിനിറ്റിൽ അയ്മൻ ഹസന്റെ ഹെഡിലൂടെ ഇറാഖ് ലക്ഷ്യം കാണുകയായിരുന്നു. ഒമാന്റെ അടുത്ത മത്സരം ദക്ഷിണ കൊറിയക്കെതിരെയാണ്. ഈ മാസം പത്തിന് മസ്കത്തിലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.