ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: റമദാൻ മാസത്തിൽ ആദംസ് സൺസ് ജ്വല്ലറി സംഘടിപ്പിക്കാറുള്ള ഖുർആൻ പാരായണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പരിപാടിയിൽ മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സയീദ് അൽ മാംറി മുഖ്യാതിഥിയായി.
നിരവധി ആളുകൾ പങ്കെടുത്ത മത്സരത്തിൽ സമ്പൂർണ ഖുർആൻ പാരായണത്തിൽ നസറുല്ല ബൈഗ് ഒന്നാം സ്ഥാനം നേടി. അബ്ദുല്ല അൽ ഹിശാമിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 15 ജുസ്അ് മനഃപാഠമാക്കിയ വിഭാഗത്തിൽ മുഹമദ്ദ് അൽ റഹബി ഒന്നും അഹമ്മദ് അൽ സാബ്രി രണ്ടും സ്ഥാനങ്ങൾ നേടി. ആറ് ജുസ്അ് മനഃപാഠമാക്കിയവരുടെ വിഭാഗത്തിൽ മുത്തന കരീം ബക്ഷാണ് ഒന്നാം സ്ഥാനെത്തിയത്. അനസ് അൽ ബുസൈദി രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
ആദംസ് സൺസ് ഗ്രൂപ് ചെയർമാൻ അബ്ദുൽ ഹമീദ് ബിൻ ആദം, മാനേജിങ് ഡയറക്ടർ ഇസ്മായിൽ ബിൻ മുഹമ്മദ് ആദം എന്നിവർ അതിഥികളെ സ്വീകരിച്ചു. ആദംസ് സൺസ് ജ്വല്ലറി സംഘടിപ്പിക്കാറുള്ള ഖുർആൻ പാരായണ മത്സരത്തിന്റെ പതിനെട്ടാമത്തെ പതിപ്പാണ് ഈ വർഷത്തേത്.
കഴിഞ്ഞ രണ്ടുവർഷം കോവിഡ് മൂലമുള്ള സാമൂഹിക നിയന്ത്രണങ്ങൾമൂലം മത്സരം ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.