Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വ​രൂ, ന​മു​ക്ക്​ മ​ല​മു​ക​ളി​ലും ബീ​ച്ചു​ക​ളി​ലും പോ​യി രാ​പ്പാ​ർ​ക്കാം
cancel

മ​സ്ക​ത്ത്​: ശൈ​ത്യ​കാ​ലം ആ​ഗ​ത​മാ​യ​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന ക്യാ​മ്പി​ങ്ങി​ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. മി​ന്നി​ത്തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കു​കീ​ഴി​ൽ പ്ര​കൃ​തി​​യെ ആ​സ്വ​ദി​ച്ച്​ ഇ​ഴ​കി​ച്ചേ​രാ​നു​ള്ള ദി​വ​സ​ങ്ങ​ളാ​ന്​ ഇ​നി വ​രാ​ൻ പോ​കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി ക​ഴി​ഞ്ഞു.

മു​നി​സി​പ്പാ​ലി​റ്റി പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്ക​ണം ക്യാ​മ്പ്​ ഒ​രു​ക്കേ​ണ്ട​ത്​. ആ​രോ​ഗ്യം, പ​രി​സ്ഥി​തി, സു​ര​ക്ഷ, ന​ഗ​ര​ത്തി​ന്റെ സൗ​ന്ദ​ര്യം സം​ര​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട്​ ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. കാ​ര​വ​ന്‍, ടെ​ന്റ് എ​ന്നി​വ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും. എ​ന്നാ​ൽ, പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ 48 മ​ണി​ക്കൂ​റി​ല​ധി​കം ക്യാ​മ്പ് ന​ട​ത്താം. ഇ​തി​നാ​യി നൂ​റ് റി​യാ​ല്‍ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് ന​ല്‍​​​കേ​ണ്ടി വ​രും. ഇ​ങ്ങ​നെ ന​ട​ത്തു​ന്ന ക്യാ​മ്പി​ന്​ ഏ​ഴ്​ രാ​ത്രി​വ​രെ അ​നു​മ​തി ല​ഭി​ച്ചേ​ക്കും. ഇ​ത്​ പി​ന്നീ​ട്​ ദീ​ർ​ഘി​പ്പി​ക്കാ​നും ക​ഴി​യും. മു​നി​സി​പ്പാ​ലി​റ്റി നി​ശ്ച​യി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മേ ക്യാ​മ്പ് ന​ട​ത്താ​ൻ പാ​​ടു​ള്ളു.

ഓ​രോ ക്യാ​മ്പ് സൈ​റ്റു​മാ​യി അ​ഞ്ച് മീ​റ്റ​റി​ല്‍ കു​റ​യാ​ത്ത അ​ക​ല​മു​ണ്ടാ​യി​രി​ക്ക​ണം. ബീ​ച്ചു​മാ​യും 10 മീ​റ്റ​ർ അ​ക​ലം വേ​ണം. മ​ത്സ്യ​ബ​ന്ധ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷാ അ​ധി​കൃ​ത​ര്‍ വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലും ക്യാ​മ്പി​ങ്​ അ​നു​വ​ദി​ക്കി​ല്ല. പാ​ര്‍പ്പി​ട കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് കു​റ​ഞ്ഞ​ത് 100 മീ​റ്റ​ര്‍ അ​ക​ലെ​യാ​യി​രി​ക്ക​ണം. ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സ് നേ​ടാ​തെ ക്യാ​മ്പ്​ ന​ട​ത്തി​യാ​ൽ 200 റി​യാ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് പി​ഴ ചു​മ​ത്തും. ക്യാ​മ്പി​ങ്ങി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളോ ആ​വ​ശ്യ​ക​ത​ക​ളോ പാ​ലി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ 50 റി​യാ​ലി​ന്‍റെ പി​ഴ​യും ഈ​ടാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ക്യാ​മ്പി​ങ്​​ കാ​ല​യ​ള​വി​ൽ സ്ഥ​ലം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. വൃ​ത്തി​ഹീ​ന​മാ​യ​തും നി​ല​വാ​രം കു​റ​ഞ്ഞ​തു​മാ​യ മൊ​ബൈ​ൽ ടോ​യ്‌​ല​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. വി​ള​ക​ൾ​ക്കും കാ​ട്ടു​ചെ​ടി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​രു​ത്ത​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക്യാ​മ്പി​ങ്​ സ്ഥ​ത്ത്​ മാ​ലി​ന്യം ത​ള്ളാ​നും ക​ത്തി​ക്കാ​നും പാ​ടി​ല്ല. ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലും ബാ​ർ​ബി​ക്യൂ​ക്ക്​ നി​രോ​ധ​ന​മു​ണ്ട്.

ഓ​രോ സൈ​റ്റി​ലും മു​ഴു​വ​ന്‍ സ​മ​യ​വും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ന​ല്‍കേ​ണ്ട​ത് ക്യാ​മ്പി​ങ്​ ലൈ​സ​ൻ​സ്​ നേ​ടി​യ ആ​ളാ​ണ്. ക്യാ​മ്പി​നു​ചു​റ്റും വേ​ലി​ക​ളോ മ​റ​യോ മ​റ്റോ ഉ​പ​യോ​ഗി​ക്കു​ന്നു​​ണ്ടെ​ങ്കി​ൽ, കാ​ഴ്ച​യെ ത​ട​സ്സ​പ്പെ​ടു​ത്താ​ത്ത താ​ൽ​ക്കാ​ലി​ക വ​സ്തു​ക്ക​ളാ​ൽ നി​ർ​മി​ച്ച​ത്​ ​കൊ​ണ്ടാ​വ​ണം അ​ത്. നി​രോ​ധി​ത ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ക്യാ​​മ്പോ കാ​ര​വ​നോ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും പൊ​തു​മ​ര്യാ​ദ​ക​ളും പാ​ലി​ക്കു​ക​യും വേ​ണം. ഇ​ഷ്യൂ ചെ​യ്ത ലൈ​സ​ൻ​സ് ന​മ്പ​ർ കാ​ര​വ​ൻ, ടെ​ന്റ് അ​ല്ലെ​ങ്കി​ൽ സി​റ്റി​ങ്​ ഏ​രി​യ​യു​ടെ മു​ൻ​വ​ശ​ത്തു​ള്ള ഒ​രു പ്ലേ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം.

ക്യാ​മ്പി​ങ്​ ഇവിടെ സു​ര​ക്ഷി​തം

ക്യാ​മ്പി​ങ്ങി​ന് വ​ള​രെ സു​ര​ക്ഷി​ത​മാ​യ രാ​ജ്യ​മാ​ണ് ഒ​മാ​ൻ. സാ​ധാ​ര​ണ​യാ​യി ഡി​സം​ബ​ർ മു​ത​ൽ മാ​ർ​ച്ചു​വ​രെ​യാ​ണ്​ അ​നു​യോ​ജ്യ​മാ​യ സ​മ​യം. ക​ന​ത്ത ചൂ​ടും മ​റ്റും കാ​ര​ണം അ​ധി​കം ആ​ളു​ക​ളും വീ​ട്ടി​നു​ള്ളി​ൽ​ത​ന്നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം വ​രു​ന്ന​തോ​ടെ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ തു​ട​ങ്ങു​ക​യും ഔ​ട്ട്​ ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​വു​ക​യും ചെ​യ്യും.

ഇ​ത്​ ക്യാ​മ്പി​ങ്​ അ​ട​ക്ക​മു​ള്ള ബി​സി​ന​സ്​ മേ​ഖ​ല​ക്ക്​ പു​ത്ത​നു​ണ​ർ​വ്​ പ​ക​രു​മെ​ന്ന്​ സാ​ഹ​സി​ക യാ​ത്ര​ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. മൃ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി​യി​ല്ലാ​തെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി ക്യാ​​മ്പൊ​രു​ക്കാ​ൻ ക​ഴി​യു​മെ​ന്നു​ള്ള​തും സു​ൽ​ത്താ​നേ​റ്റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

പ​ർ​വ​ത​ങ്ങ​ളും മ​രു​ഭൂ​മി​ക​ളും ക​ട​ൽ​ത്തീ​ര​ങ്ങ​ളും അ​ട​ങ്ങി​യ പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്താ​ൽ സ​മ്പ​ന്ന​മാ​യ ഒ​മാ​ൻ ശൈ​ത്യ​കാ​ല​ത്ത് പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​ൻ എ​റ്റ​വും അ​നു​യോ​ജ്യ​മാ​യ രാ​ജ്യ​മാ​ണ്. ക്യാ​മ്പി​ങ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ്​ ഏ​റ്റ​വും അ​നു​യോ​ജ‍്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്ത​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​മാ​ണ്.

പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ൾ ഇ​ഷ്ട​​​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ജ​ബ​ൽ അ​ഖ്ദ​ർ, ജ​ബ​ൽ ശം​സ് എ​ന്നി​വ​യാ​ണ് ഒ​മാ​നി​ലെ ക്യാ​മ്പി​ങ്ങി​നു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ. എ​ന്നാ​ൽ, ബീ​ച്ചി​ൽ മ​നോ​ഹ​ര​മാ​യ രാ​ത്രി ചെ​ല​വ​ഴി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് റാ​സ​ൽ ഹ​ദ്ദ്, തെ​ക്ക് സ​ലാ​ല, ദോ​ഫാ​റി​ലെ അ​ൽ മു​ഗ്സൈ​ൽ അ​ല്ലെ​ങ്കി​ൽ മ​സി​റ ദ്വീ​പ് എ​ന്നി​വ തി​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്. മ​രു​ഭൂ​മി​യി​ലാ​ണ്​ ക്യാ​മ്പി​ങ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ റി​മാ​ൽ അ​ൽ ശ​ർ​ഖി​യ, റു​ബ് അ​ൽ ഖാ​ലി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

പ​ർ​വ​ത​ങ്ങ​ളി​ൽ ക്യാ​മ്പ് ചെ​യ്യു​ന്ന​വ​ർ വി​റ​കും കി​ട​ക്കാ​നു​ള്ള സൗ​ക​ര്യ​വും മ​റ്റും ക​രു​തേ​ണ്ട​താ​ണ്. ഒ​മാ​നി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​വ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatWinter Camping
News Summary - Winter-Camping-Muscat
Next Story