ശൈത്യകാല സീസൺ മറൈൻ ടൂറിസം മേഖല ഉണർവിലേക്ക്
text_fieldsമസ്കത്ത്: ശൈത്യകാലം ആരംഭിച്ചതോടെ മറൈൻ ടൂറിസം മേഖലയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നു. പകലിൽ പൊതുവെ ചൂട് കുറവായതിനാൽ വാരാന്ത്യ അവധി ദിനങ്ങളിൽ നിരവധി ആളുകളും കുടുംബങ്ങളും ഗ്രൂപ്പുകളും ഇത്തരം സ്ഥലങ്ങളിലേക്ക് പോകുന്നുണ്ട്. കോവിഡ് മൂലം മന്ദഗതിയിലായിരുന്ന വിനോദ സഞ്ചാരമേഖല തിരിച്ചു വരവിെൻറ പാതയിലാണ്. സാഹസികതയെ പ്രണയിക്കുന്ന സ്വദേശികളും പാശ്ചാത്യ സഞ്ചാരികളുമാണ് മറൈൻ ടൂറിസം ഇഷ്ടപ്പെടുന്നവർ. ഡൈവിങ് ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഒമാനിലുള്ളത്. അൽ ഖൈറാൻ, അൽ ഫഹൽ ദ്വീപ്, ദമാനിയത്ത് ദ്വീപുകൾ, ഖലീജ് അൽ മഖ്ബറ, അൽ ജിസ്സ ബീച്ച് തുടങ്ങിയവയാണ് മസ്കത്തിന് ചുറ്റുമുള്ള പ്രധാനപ്പെട്ട ഡൈവിങ് ഏരിയകൾ. ഇവിടെ ഡൈവിങ്ങിനായി മാത്രമല്ല സഞ്ചാരികൾ എത്തുന്നത്. തിരക്കും സമ്മർദവും നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽനിന്നും മാറി നിൽക്കുന്നതിനായി കുടുംബത്തോടൊപ്പം ഇത്തരം സ്ഥലങ്ങളിൽ ഒരു ദിവസം ചിലവഴിക്കുന്നവരുമുണ്ട്.
കുടുംബ സുഹൃത്തുക്കൾ ഒന്നിച്ചു ഏതെങ്കിലും ദ്വീപിൽ രാവിലെ തന്നെ എത്തുകയും വിവിധ തരം വിനോദങ്ങൾ, ചൂണ്ടയിടൽ, പക്ഷി നിരീക്ഷണം ഇവയിൽ ഏർപ്പെട്ട് സൂര്യാസ്തമയവും കണ്ടാണ് മടങ്ങാറ്. പല കമ്പനികളും ഈ സമുദ്ര മേഖലകളിലേക്ക് ഒന്നിലധികം യാത്രകളാണ് സംഘടിപ്പിക്കുന്നത്. ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാൻ കുടുംബങ്ങൾ, കമ്പനികൾ എന്നിവർ ഇത്തരം സ്ഥല വിനോദയാത്രകളാണ് സംഘടിപ്പിക്കുന്നത്. വലിയ കമ്പനികൾ ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജുകൾ നൽകിയാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. എന്നാൽ ഇത്തരം കമ്പനികളെ ആശ്രയിക്കാൻ സാമ്പത്തികമായി കഴിയാത്തവർ സ്വദേശികൾ സ്വന്തംനിലയിൽ നടത്തുന്ന കൊച്ചു ബോട്ടുകളെ ആശ്രയിക്കാറ് . ഒന്നോ രണ്ടോ കുടുംബങ്ങൾ ചേർന്ന് ഭക്ഷണവും മറ്റും വീട്ടിൽ നിന്നൊരുക്കി കൊണ്ടുവന്നു രാവിലെ തന്നെ ഏതെങ്കിലും ദ്വീപിൽ ചെല്ലുന്നു, വൈകീട്ട് ഇവരെ ബോട്ടുകാർ തിരിച്ചെത്തിക്കുകയും ചെയ്യുന്നു. തണുപ്പ് കാലം ആയതിനാൽ രാത്രികാലങ്ങളിൽ ചൂണ്ടയിടലും ബാർബിക്യൂ അടക്കമുള്ള വിനോദ പരിപാടികളിൽ ഏർപ്പെട്ടു ക്യാമ്പിങ്ങും ആയി നേരം പുലരുന്നതുവരെ കഴിച്ചു കൂട്ടുന്നവരും ഉണ്ട്.
പല കമ്പനികളും ഈ സമുദ്ര മേഖലകളിലേക്ക് ഒന്നിലധികം യാത്രകളാണ് സംഘടിപ്പിക്കുന്നത്. വീണ്ടും ടൂറിസം രംഗത്ത് ഉണർവ് പ്രകടമായെന്നാണ് ജി.സി.സി ടൂർസ് ഉടമ ജോൺസൺ യോഹന്നാൻ പറയുന്നത്. അതേസമയം, ഇത്തരം സ്ഥലങ്ങളിൽ സന്ദർശിക്കുന്നവർ തങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ട് വേണം വിനോദങ്ങളിൽ ഏർപ്പെടാൻ. അംഗീകൃത കമ്പനികൾ നടത്തുന്ന ബോട്ടു യാത്രകളിൽ ലൈഫ് ജാക്കറ്റ്, നീന്തൽ വിദഗ്ധർ എന്നിവർ ഉൾപ്പടെയുള്ളവർ ഉണ്ടാകുമെങ്കിലും സ്വന്തം നിലയിൽ ബോട്ട് സർവിസ് നടത്തുന്ന സ്വദേശികളുടെ ബോട്ടുകളിൽ വേണ്ടത്ര സുരക്ഷ സജ്ജീകരണങ്ങൾ കാണില്ല. കുട്ടികൾ നീന്താൻ ഇറങ്ങുമ്പോൾ മുതിർന്നവരുടെ സാന്നിധ്യം വേണം. ശക്തമായ മഴയെത്തുടർന്ന് രൂപം കൊണ്ട താൽകാലിക ജലാശയങ്ങളിൽ ഒരു കാരണവശാലും മുതിർന്നവർ ഉൾപ്പെടെ നീന്താൻ ഇറങ്ങരുത്. വാട്ടർ ബൈക്കുകൾ, ബോട്ടുകൾ എന്നിവ ഉപയോഗിക്കുമ്പോൾ അവയുടെ സുരക്ഷ ഉറപ്പാക്കണം. ഫസ്റ്റ് എയ്ഡ് കിറ്റും കരുതേണ്ടതാണ്. ദിനേനയുള്ള കാലാവസ്ഥ സാഹചര്യങ്ങൾ അറിയേണ്ടത് ആവശ്യമാണ്. അടിയന്തര ആവശ്യങ്ങൾക്കു 9999 എന്ന നമ്പറിൽ വിളിക്കാം. കോവിഡിെൻറ പുതിയ വകഭേദം ഒമാനിൽ സ്ഥിരീകരിച്ചത്, ഈ രംഗത്തു പ്രവർത്തിക്കുന്നവരിൽ അൽപം ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.