കലാ കരകൗശല പ്രദര്‍ശനവുമായി ഐ.എസ്.എമ്മിൽ 'വിന്റര്‍ സ്ട്രോക്സ് '
text_fieldsമസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ ആഭിമുഖ്യത്തില്‍ മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ (ഐ.എസ്.എം) 'വിന്റര്‍ സ്ട്രോക്സ് ' വാര്‍ഷിക കലാ കരകൗശല പ്രദര്‍ശനം സംഘടിപ്പിച്ചു. മസ്കത്ത് ഇന്ത്യന്‍ സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ 'വിന്റര്‍ സ്ട്രോക്സ് ' രണ്ട് വിഭാഗങ്ങളിലായാണ് ക്രമീകരിച്ചത്. ഒമാനിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള പ്രതിഭകളെ സര്‍ഗാത്മക പോരാട്ടത്തിനായി ക്ഷണിക്കുന്ന ആവേശകരമായ ഇന്റര്‍ സ്കൂള്‍ മത്സര വിഭാഗമായിരുന്നു ആദ്യത്തേത്.
രണ്ടാമത്തേത്, ആതിഥേയരായ സ്കൂളിലെ വിദ്യാര്‍ഥികളുടെ ശ്രദ്ധേയമായ കലാസൃഷ്ടികളുടെ പ്രദര്‍ശനമായിരുന്നു. മുഖ്യാതിഥി ഡോ. മോന ഇസ്മായില്‍ (ഡീന്‍-സയന്റിഫിക് കോളജ് ഓഫ് ഡിസൈന്‍), വിശിഷ്ടാതിഥി നിധീഷ് കുമാര്‍ (ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍) എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി 'വിന്റര്‍ സ്ട്രോക്സ് 'ഉദ്ഘാടനം ചെയ്തു. ഡോ. മോന ഇസ്മായില്‍ ഈ കലാപ്രദര്‍ശനത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിലുള്ള തന്റെ അഗാധമായ ആഹ്ലാദം അറിയിക്കുകയും പ്രദര്‍ശനത്തിന്റെ പ്രൗഢി വിളിച്ചോതുന്ന കലാപരമായ വൈദഗ്ധ്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
സ്കൂളിന് ആശംസകള്‍ നേരുന്നതിനോടൊപ്പം ഭാവിപ്രവര്‍ത്തനങ്ങളില്‍ സയന്റിഫിക് കോളജുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നുള്ള വാഗ്ദാനം നല്‍കുകയും ചെയ്തു. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിലുള്ള ആവേശം പ്രകടിപ്പിച്ച നിധീഷ് കുമാര്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നിതാന്ത പരിശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ രാകേഷ് ജോഷി, ദൃശ്യകലാ വിഭാഗം സംഘടിപ്പിച്ച മഹത്തായ ഉദ്യമത്തെ അനുമോദിക്കുകയും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് റാഫി ചടങ്ങില്‍ സംബന്ധിച്ചു. സീനിയര്‍ വൈസ് പ്രിന്‍സിപ്പല്‍, വിവിധ വിഭാഗങ്ങളിലെ വൈസ് പ്രിന്‍സിപ്പല്‍മാര്‍, അസിസ്റ്റന്റ് വൈസ് പ്രിന്‍സിപ്പല്‍മാര്‍, വകുപ്പ് മേധാവികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ കഠിനപ്രയത്നങ്ങളുടെ ഫലമായി ഒരുക്കിയ 70,003ലധികം കലാമാതൃകകളുടെ വര്‍ണചിത്രങ്ങള്‍, വ്യത്യസ്മ കലാ വിസ്മയങ്ങള്‍, അതുല്യമായ ശൈലികള്‍, ആവിഷ്കാരങ്ങള്‍ എന്നിവയുടെ നേര്‍ചിത്രമായ പ്രദര്‍ശനം, സന്ദര്‍ശകര്‍ക്ക് വത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്.
സ്കെച്ചുകള്‍, അക്രിലിക് പെയിന്റിങ്ങുകള്‍, എണ്ണച്ചായാച്ചിത്രങ്ങള്‍, ഇന്ത്യയുടെയും ഒമാന്റെയും പ്രകൃതി സന്ദര്യവും സാംസ്കാരിക പൈതൃകവും ഉയര്‍ത്തിക്കാട്ടുന്ന ടെറാക്കോട്ട ശില്പങ്ങള് എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.