ശൈത്യകാല ടൂറിസം: ദോഫാറിൽ സഞ്ചാരികൾ എത്തിത്തുടങ്ങി
text_fieldsമസ്കത്ത്: ശൈത്യകാല ടൂറിസത്തിെൻറ വരവറിയിച്ച് ദോഫാർ ഗവർണറേറ്റിൽ സഞ്ചാരികൾ എത്തിത്തുടങ്ങി. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ രണ്ട് അന്താരാഷ്ട്ര ചാർേട്ടഡ് വിമാനങ്ങളിലായി 358 ഒാളം വിദേശ ടൂറിസ്റ്റുകളാണ് എത്തിയിരിക്കുന്നത്.
ഏകദേശം രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് അന്താരാഷ്ട്ര ടൂറിസ്റ്റ് വിമാനങ്ങൾ സലാലയിലെത്തുന്നത്. സീസണിലെ ആദ്യ ചാർേട്ടഡ് വിമാനം ശനിയാഴ്ച വൈകീട്ട് േസ്ലാവാക്യയിൽനിന്നാണ് വന്നത്. 173 യാത്രക്കാരാണിതിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകീേട്ടാടെ ചെക് റിപ്പബ്ലിക്കിൽനിന്നുള്ള 185 യാത്രക്കാരുമായി മറ്റൊരു വിമാനവും സലാലയുടെ മണ്ണിലിറങ്ങി.
സലാല എയർപോർട്ടിലേക്കുള്ള ആദ്യ ചാർട്ടർ വിമാനത്തിെൻറ വരവോടെ ദോഫാറിലെ ഗവർണറേറ്റിലെ ശൈത്യകാല ടൂറിസം സീസൺ ആരംഭിച്ചതായി പൈതൃക ടൂറിസ മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പൈതൃക ടൂറിസം മന്ത്രി സലീം മുഹമ്മദ് മഹറൂഖിയുടെ നേൃത്വത്തിൽ ആഗസ്റ്റിൽ തന്നെ ദോഫാറിലെ ടൂറിസം മേഖലയുടെ വീണ്ടെടുപ്പിനായി പദ്ധതികൾ ആരംഭിച്ചിരുന്നു. പ്രതിസന്ധി മറികടക്കുന്നതിനും ടൂറിസം മേഖലയെ എത്രയും വേഗം പഴയ നിലയിലേക്ക് കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച സുരക്ഷാ നടപടിക്രമങ്ങൾ, ആരോഗ്യ പെരുമാറ്റച്ചട്ടങ്ങൾ, നിർദേശങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
2018-19 കാലയളവിൽ 196 ചാർേട്ടഡ് വിമാനങ്ങളാണ് എത്തിയത്. ജർമനി, റഷ്യ, ഇറ്റലി, ചെക് റിപ്പബ്ലിക്, േസ്ലാവാക്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് 51,950 യാത്രക്കാരാണ് ദോഫാർ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ വന്നത്. 2017-18 സീസണിൽ 186 ചാർേട്ടഡ് വിമാനങ്ങളിലായി 44,420 ആളുകളും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.