ഡബ്ല്യു.എം.എഫ് പരിസ്ഥിതി ദിനാചരണം
text_fieldsമസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ 'പ്ലാൻറ് ഫോർ പ്ലാനറ്റ്'ആഗോള പ്രചാരണംആഘോഷിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ സ്കൂൾ വാദി കബീർ പ്രൈമറി വിഭാഗം വൃക്ഷത്തൈ നട്ടു.
ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ, ഇന്ത്യൻ സ്കൂൾ വാദി കബീർ പ്രിൻസിപ്പൽ ഡി.എൻ. റാവു, ഡബ്ല്യു.എം.എഫ് മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് രാജൻ വി. കോക്കുരി, നാഷനൽ കോഓഡിനേറ്റർ ഉല്ലാസ് ചേരിയൻ, ഒമാൻ പ്രസിഡന്റ് സുനിൽ കുമാർ, വൈസ്-പ്രസിഡന്റ് ബാബു തോമസ്, മസ്കത്ത് യൂനിറ്റ് പ്രസിഡന്റ് എ.ജെ. അൻസാർ, വിവിധ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
മസ്കത്തിലും പരിസരങ്ങളിലും വൃക്ഷത്തൈ നടീൽ പദ്ധതികൾക്കായി ഇന്ത്യൻ സ്കൂൾ വാദി കബീറുമായി സഹകരിക്കാൻ വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.