ഡബ്ല്യു.എം.എഫ് ജനറൽ ബോഡിയും കുടുംബസംഗമവും
text_fieldsമസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും റൂവി സി.ബി.ഡിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്നു. ഡബ്ല്യു.എം.എഫ് ഒമാൻ പ്രസിഡന്റ് കെ. സുനിൽകുമാർ സ്വാഗതപ്രസംഗം നടത്തി. ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ രത്നകുമാർ 164 രാജ്യങ്ങളിൽ ഡബ്ല്യു.എം.എഫ് നടത്തുന്ന സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തങ്ങൾ വിവരിച്ചു. ഡബ്ല്യു.എം.എഫ് മിഡ്ഡിലീസ്റ്റ് കോഓഡിനേറ്റർ അമ്മുജം രവീന്ദ്രൻ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. നാഷനൽ ആക്ടിങ് സെക്രട്ടറി വിനോദ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ.ജയാനന്ദൻ കണക്കുകളും അവതരിപ്പിച്ചു. ഡബ്ല്യൂ.എം.എഫ് നാഷനൽ കോഓർഡിനേറ്റർ ഉല്ലാസൻ ചെറിയാൻ 2024 -2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ പേരുകൾ നിർദേശിക്കുകയും ശബ്ദ വോട്ടൊടെ തീരുമാനിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് രാജൻ.വി.കോക്കൂരി നന്ദി പറഞ്ഞു. കലാപരിപാടികളും അരങ്ങേറി. കുട്ടികളും മുതിർന്നവരും പാട്ടുകളും ഡാൻസുകളും അവതരിപ്പിച്ചു. രമ ശിവകുമാർ പരിപാടിയുടെ അവതരികയായി. മനോജ് നാരായണൻ, പദ്മകുമാർ എസ്. പിള്ള, ശ്രീകുമാർ ദിവ്യാ മനോജ്, അനീഷ്കുമാർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. 140 ഓളം അംഗങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.