വർണാഭമായി ഡബ്ലു.എം.എഫ് ‘മാനവീയം 2024’
text_fieldsമസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലു.എം.എഫ്) ഒമാൻ കൗൺസിൽ നടത്തിയ ‘മാനവീയം 2024’ പരിപാടി വർണാഭമായി. അൽഫലാജ് ഗ്രാന്റ് ഓഡിറ്റോറിയത്തിൽനടന്ന പരിപാടിയിൽ ഡോ. സന്തോഷ് ജോർജ് കുളങ്ങര വിശിഷ്ടാതിഥിയായി.
ഒമാനിൽ 51 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ വ്യവസായിയും കേരളത്തിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ഗീവർഗീസ് യോഹന്നാൻ, വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തെപ്പാല, ഗ്ലോബൽ വൈസ് പ്രസിഡന്റ് അമ്മുജം രവീന്ദ്രൻ.
ഗ്ലോബൽ ഹെൽത്ത് ഫോം കോഓഡിനേറ്റർ ഷിബു തോമസ്, മിഡിലീസ്റ്റ് കോഒാർഡിനേറ്റർ ഉല്ലാസ് ചെറിയാൻ, മിഡിലീസ്റ്റ് വൈസ് പ്രസിഡന്റ് സുനിൽ മാധവൻ, ഖത്തർ നാഷനൽ വൈസ് പ്രസിഡന്റ് സുരേഷ് ബാബു, നേഷനൽ കോഓർഡിനേറ്റർ സുനിൽകുമാർ, നാഷനൽ പ്രസിഡന്റ് ജോർജ് പി. രാജൻ, നാഷനൽ സെക്രട്ടറി ഷെയ്ഖ് റഫീഖ്, നാഷനൽ ട്രഷറർ ജോസഫ്, പ്രോഗ്രാം കോഓർഡിനേറ്റർ അനൂപ് ദിവാകരൻ എന്നിവർ പങ്കെടുത്തു.
അടിസ്ഥാന സൗകര്യങ്ങളുടെയും, വിദ്യാഭ്യാസത്തിന്റെയും, ആരോഗ്യത്തിന്റെയും മറ്റും കാര്യങ്ങളിൽ കേരളം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി മുന്നിട്ടു നിൽക്കാനുളള പ്രധാന കാരണം പ്രവാസി സമൂഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
ലോകത്തിലെ ഒരു ഭാഷാ സമൂഹത്തിനും എത്തിപ്പെടാൻ പറ്റാത്ത, അല്ലെങ്കിൽ മലയാളികളെപോലെ എത്തിപ്പെട്ട മറ്റൊരു ഭാഷ സമൂഹം ഇല്ലെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പറഞ്ഞു. അതിനൊരു ഉദാഹരണമാണ് 166 രാജ്യങ്ങളും കണ്ടുപിടിച്ച് അവിടെയെല്ലാം വേൾഡ് മലയാളി ഫെഡറേഷന് കൗൺസിലുകൾ രൂപീകരിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ജാതി, മത, വർഗ രാഷ്ട്രീയത്തിന് അതീതമായി, വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ, മാനവികത മാത്രം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ഒരു മഹത്തായ സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷനെന്ന് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ പറഞ്ഞു.
വേൾഡ് മലയാളി ഫെഡറേഷന്റെ ആദ്യത്തെ പ്രവാസി മാനവീയ പുരസ്കാരം ഒമാനിൽ 51 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ വ്യവസായിയും കേരളത്തിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നതുമായ ഡോ. ഗീവർഗീസ് യോഹന്നാന് മുഖ്യാഥിതി സന്തോഷ് ജോർജ് കുളങ്ങര സമ്മാനിച്ചു.
ചീഫ് എഡിറ്റർ സ്വപ്ന അനു ബി ജോർജിന്റെ നേതൃത്വത്തിൽ തയാറാക്കിയ വിശ്വകൈരളി മാസികയുടെ പതിനൊന്നാം പതിപ്പായ ‘വേൾഡ് മലയാളി ഫെഡറേഷൻ വയനാടിമിനൊപ്പം’ ചടങ്ങിൽ പ്രകാശനം ചെയ്തു.
സന്തോഷ് ജോർജ് കുളങ്ങരയും എഡിറ്റോറിയൽ ബോർഡ് അംഗവും ഗ്ലോബൽ മലയാളം ഫോറം കോഓർഡിനേറ്ററുമായ രാജൻ വി. കൊക്കുരിയും ചേർന്ന് മാസിക പ്രകാശനം ചെയ്തു.
പിന്നണി ഗായകരായ നജീം അർഷദ്, ഭാഗ്യരാജ്, ക്രിസ്റ്റികല സംഘവും അവതരിപ്പിച്ച സംഗീത വിരുന്നും മിമിക്രി താരം രാജേഷ് അടിമാലി അവതരിപ്പിച്ച സ്റ്റാൻഡ് അപ് കോമഡി ഷോയും അരങ്ങേറി.വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നേഷനൽ കോഓർഡിനേറ്റർ സുനിൽകുമാർ സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ അനൂപ് ദിവാകരൻ നന്ദിയും പറഞ്ഞു.
രാജൻ കൊക്കുരി, മനോജ് നാരായണൻ, പത്മകുമാർ, ദിവ്യ മനോജ്, അനിതാ രാജൻ, വിജി, ദീപ്തി, ഹർഷ, സന്ധ്യ, ശ്രീകുമാർ, അജീഷ്, കൃഷ്ണ, റോണി, വിനോദ്, അനീഷ് കുമാർ, അനീഷ്, ജാസിം റഹീം, ബാലൻ, മറിയ, നീതു അനിൽ, രഞ്ജു, ദിവ്യ ഹരീഷ്, തംജദ്, അനിൽ, രവീന്ദ്ര നാഥ്, രൂപ കുറുപ്പ്, രാധിക നാരായണൻ.
നിമ്മി ജോസ് (നിസ്വ), വിനീത (സുഹാർ), ശോഭ ഉല്ലാസ്, ഷെറിൻ ജോർജ്, അർച്ചന, സുധീർ, അനിൽ, വിനോദ് നായർ, സരിൽ, സിബിൻ, സുനീത് കുമാർ, അനിൽ വർഗീസ്, അനിൽ പി ആർ, ലിജി, അനീഷ്, സുധീർ ചന്ദ്രോത്ത്, രമ ശിവ്, ജയാനന്ദൻ, ബാബു, ലിജിഹാസ്, ഷെർശിജ്ജ്, സുലത, മുഹമ്മദ് യാസീൻ ഒരുമനയൂർ എന്നിവർ മാനവീയം 2024 നു നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.