മലയിൽനിന്ന് വീണ് വനിതക്ക് പരിക്ക്
text_fieldsപരിക്കേറ്റ വനിതയെ റോയല്‍ ഒമാന്‍ പൊലീസ് എയര്‍ക്രാഫ്റ്റില്‍ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു
മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റിൽ മലയിൽനിന്ന് വീണ് വനിതക്ക് പരിക്ക്. ജബല്‍ അഖ്ദര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി റോയല്‍ ഒമാന്‍ പൊലീസ് എയർ ക്രാഫ്റ്റില്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ ലഭ്യമാക്കിയതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.