സുൽത്താൻ ഹൈതം സിറ്റിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും കേന്ദ്രം; 1.3 ദശലക്ഷം റിയാലിന്റെ കരാർ ഒപ്പിട്ടു
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം സിറ്റിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനുള്ള ദേശീയ കേന്ദ്രം രൂപകൽപന ചെയ്യുന്നതിനായി 1.3 ദശലക്ഷം റിയാലിന്റെ എൻജിനീയറിങ് സേവന കരാറിൽ ഒപ്പിട്ടു.
ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി, ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ഷുവൈലി എന്നിവരുടെ സാന്നിധ്യത്തിൽ ആരോഗ്യ മന്ത്രാലയം അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർസെക്രട്ടറി സുലൈമാൻ ബിൻ നാസർ അൽ ഹാജി, റെനാർഡെറ്റ് എസ്.എ ആൻഡ് പാർട്ണേഴ്സ് മാനേജിങ് ഡയറക്ടർ ലോറെൻസോ നിക്കോളായ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ നൽകാനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു.
സുൽത്താൻ ഹൈതം സിറ്റിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ കേന്ദ്രത്തിന്റെ മാസ്റ്റർപ്ലാനും രൂപകൽപനയും കൂടാതെ കൺസൾട്ടിങ് സേവനങ്ങൾ, പഠനങ്ങളും സർവേകളും നടത്തൽ, പ്രോജക്ട് ഘടകങ്ങൾ തിരിച്ചറിയൽ എന്നിവ കരാറിൽ ഉൾപ്പെടുന്നു.
90 ദശലക്ഷത്തിലധികം നിക്ഷേപ മൂല്യമുള്ള നഗരത്തിലെ പ്രവർത്തനത്തെ പിന്തുണക്കുന്ന ആരോഗ്യ, ഭവന മന്ത്രാലയങ്ങൾ നടത്തുന്ന സംയുക്ത ശ്രമങ്ങൾക്കിടയിലാണ് ഈ കരാറുകൾ വരുന്നത്.
റഫറൻസ് ഹോസ്പിറ്റൽ (800 കിടക്കകളുള്ള), നാഷണൽ സെൻറർ ഫോർ വിമൻ ആൻഡ് ചിൽഡ്രൻസ് ഹെൽത്ത് (500 കിടക്കകൾ), ഒമാൻ ഹെൽത്ത് കോളജ്, ഹയർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടെ ആരോഗ്യ സംരക്ഷണത്തിനായി നഗരം ഒരു ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണം നീക്കിവെച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡായ ഹെൽത്ത് സയൻസസ്, നഗരം നടപ്പാക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള സ്ഥലങ്ങൾക്കായി 63,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണവും അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.