സ്ത്രീ ശാക്തീകരണം: സാമൂഹിക വികസന മന്ത്രാലയം കരാറിൽ ഒപ്പിട്ടു
text_fieldsമസകത്ത്: സ്ത്രീ ശാക്തീകരണമേഖലയിലെ സഹകരണങ്ങൾക്കായി സാമൂഹിക വികസന മന്ത്രാലയം ദാർ അൽ അത്താ അസോസിയേഷനുമായി കരാർ ഒപ്പിട്ടു.സാമൂഹിക വികസന മന്ത്രാലയത്തിലെ ഫാമിലി ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ സയ്യിദ മഅനി ബിൻത് അബ്ദുല്ല അൽ ബുസൈദി, ദാർ അൽ അത്താ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർപേഴ്സൻ മറിയം ബിൻത് ഇസ്സ അൽ സദ്ജാലി എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്.
സിവിൽ സൊസൈറ്റി അസോസിയേഷനുകളിലെ സ്ത്രീ അംഗങ്ങളുടെ കഴിവുകൾ വർധിപ്പിക്കുക, സ്ത്രീ ശാക്തീകരണത്തിനായി വിവരസാങ്കേതികവിദ്യ ഉപയോഗിക്കുക, സാമൂഹിക വികസന മന്ത്രാലയത്തിെൻറ രക്ഷാകർതൃത്വത്തിലും ദാർ അൽ അത്തയുടെ ലഭ്യമായ കഴിവുകൾക്കകത്തും യുവാക്കൾക്ക് ഭവനം ഒരുക്കുക തുടങ്ങി നിരവധികാര്യങ്ങൾ കരാറിൽ ഉൾപ്പെടുന്നുണ്ട്. സിവിൽ സൊസൈറ്റി അസോസിയേഷനുകളിലെ സ്ത്രീ അംഗങ്ങളുടെ കഴിവുകൾ വർധിപ്പിക്കുക, സ്ത്രീ ശാക്തീകരണത്തിനായി വിവരസാങ്കേതികവിദ്യ ഉപയോഗിക്കുക, സാമൂഹിക വികസന മന്ത്രാലയത്തിെൻറ രക്ഷാകർതൃത്വത്തിലും ദാർ അൽ അത്തയുടെ ലഭ്യമായ കഴിവുകൾക്കകത്തും യുവാക്കൾക്ക് ഭവനം ഒരുക്കുക തുടങ്ങി നിരവധികാര്യങ്ങൾ കരാറിൽ ഉൾപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.