Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ...

വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സ്ത്രീ ​ ശാ​ക്തീ​ക​ര​ണ​ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

text_fields
bookmark_border
വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സ്ത്രീ ​ ശാ​ക്തീ​ക​ര​ണ​ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
cancel
camera_alt

വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ‘ഷീ, ​ഷോ ഹെ​ർ എം​പ​വ​ർ​മെ​ന്റ്’ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്ന്

മ​സ്ക​ത്ത്: സ്ത്രീ ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ‘ഷീ, ​ഷോ ഹെ​ർ എം​പ​വ​ർ​മെ​ന്റ്’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള പ​ദ്ധ​തി​ക്ക് വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. കോ​മേ​ഴ്സ് ഡി​പ്പാ​ർട്മെ​ന്റി​ന് കീ​ഴി​ലെ ബി​സി​ന​സ് ആ​ൻ​ഡ് എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ്പ് ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ആ​ർ​ത്ത​വ സ​മ​യ​ത്തെ ആ​രോ​ഗ്യ​ത്തെ​ കു​റി​ച്ച് അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കാ​നാ​യി കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്നു​മാ​യി ആ​ർ​ത്ത​വ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശേ​ഖ​രി​ക്കു​ക​യും ചെ​യ്യും. ര​ഷ്ന സ​ഹീ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​ഥി​യാ​യെ​ത്തി​യ ആ​സ്റ്റ​ർ റ​ഫ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​കി​ർ​ത​ൻ കൃ​ഷ്ണ ആ​ർ​ത്ത​വാ​രോ​ഗ്യ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. സ​യ​ൻ​സ്, കോ​മേ​ഴ്സ് ഡി​പ്പാ​ർട്മെ​ന്റു​ക​ൾ ത​മ്മി​ലെ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി സ​മാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsWomen Empowerment
News Summary - Women Empowerment Project Launched at Wadi Kabir Indian School
Next Story