Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 6:09 PM IST Updated On
date_range 13 Jan 2022 6:11 PM ISTഒമാൻ നിരത്തുകളിൽ ഇനി വനിത ടാക്സികളും
text_fieldsbookmark_border
മസ്കത്ത്: ഒമാന്റെ നിരത്തുകളിൽ ഇനി വനിത ടാക്സികളും സർവിസ് നടത്തും. വനിത ടാക്സി സർവിസ് നടത്താൻ 'ഒ ടാക്സി' ആപ്ലിക്കേഷന് ലൈസൻസ് അനുവദിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.
വനിതകളോടിക്കുന്ന ടാക്സികൾ പരീക്ഷണ അടിസ്ഥാനത്തിൽ ജനുവരി 20 മുതൽ മസ്കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുക. പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. ഒമാന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ടാക്സി സർവിസ് നടത്താൻ വനിതകൾക്ക് അനുമതി നൽകുന്നത്. വനിത ടാക്സി സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാർഥികൾക്കും ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story