വനിത സൂചകങ്ങൾ; പ്രത്യേക വെബ്പേജ് തുടങ്ങി
text_fieldsമസ്കത്ത്: അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി ഒമാനിലെ വനിത സൂചകങ്ങൾ എടുത്തുകാണിക്കുന്നതിനായി പ്രത്യേക വെബ്പേജ് ദേശീയ സ്ഥിതിവിവര കേന്ദ്രം പുറത്തിറക്കി. ജസംഖ്യശാസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക സംരക്ഷണം, രാഷ്ട്രീയ പങ്കാളിത്തം എന്നീ ആറു പ്രധാന മേഖലകളിലെ ഒമാനി സ്ത്രീകളുടെ സംഭാവനകളെയും പുരോഗതിയെയും കുറിച്ച സമഗ്ര ഡേറ്റ നൽകുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. പ്ലാറ്റ്ഫോമിൽ നിലവിൽ ഓരോ വിഭാഗത്തിലും മൂന്നു പ്രധാന സൂചകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ദേശീയ സ്ഥിതി വിവരകന്ദ്രത്തിലെ ഇൻഫർമേഷൻ ഡയറക്ടർ ജനറൽ സൂസൻ ബിൻത് ദാവൂദ് അൽ ലവാതി പറഞ്ഞു.
ഇത് ഉപയോക്താക്കൾക്ക് കാലക്രമേണ ട്രെൻഡുകൾ ട്രാക്ക് ചെയ്യാനോ ഡേറ്റ ഉൾക്കാഴ്ചകൾക്കായി നിർദിഷ്ട വർഷങ്ങൾ തെരഞ്ഞെടുക്കാനോ സഹായിക്കുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.