ഒമാനിലെ സ്ത്രീ നിരക്ഷരത നിരക്ക് കുറയുന്നു
text_fieldsമസ്കത്ത്: ഒമാനിലെ സ്ത്രീ നിരക്ഷരത നിരക്ക് 2016ലെ 7.3 ശതമാനത്തിൽനിന്ന് 2020ൽ 5.2 ശതമാനമായി കുറഞ്ഞതായി കണക്കുകൾ. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിെൻറ പുതിയ ഡേറ്റയിലാണ് ഇക്കാര്യം പറയുന്നത്. 2018 അവസാനം സാക്ഷരത നിരക്ക് 94.22 ശതമാനമായിരുന്നു. 1973 മുതൽ സുൽത്താനേറ്റ് വലിയ ശ്രമങ്ങളാണ് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി നടത്തിവരുന്നത്. നിരക്ഷരത ഒരു ദേശീയ പ്രശ്നമാക്കി, സർക്കാർ-സ്വകാര്യ മേഖല സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെ വിദ്യാഭ്യാസ മന്ത്രാലയം നിരവധി പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. അധ്യാപക ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനും അവരുടെ പ്രഫഷനൽ നിലവാരവും അധ്യാപന വൈദഗ്ധ്യവും ഉയർത്തുന്നതിനും ഉപയോഗിക്കേണ്ട അടിസ്ഥാന ശാസ്ത്രീയ സാമഗ്രികൾ ഉൾക്കൊള്ളുന്ന 'ട്രെയിനിങ് ബാഗ് പ്രോജക്ട്' ഇതിൽ ഉൾപ്പെടുന്നു.
2020-'21 അധ്യയന വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഒമാനി പെൺകുട്ടികളുടെ എണ്ണം 3,21,690 ആണ്. സ്വകാര്യ സ്കൂളുകളിൽ 17,127 പെൺകുട്ടികളും പഠിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ ആകെ 6,52,606 പേരാണ് പഠനം നടത്തുന്നത്. 2020-'21 അധ്യയന വർഷം ഉന്നത വിദ്യാഭ്യാസ മേഖലയിൽ മൊത്തം പ്രവേശനത്തിെൻറ 53.3 ശതമാനവും ഒമാനി സ്ത്രീകളാണ്. 2015-'16 നെ അപേക്ഷിച്ച് 3.9 ശതമാനം ഇടിവ് വന്നിട്ടുണ്ട്. 2015-'16മായി താരതമ്യം ചെയ്യുമ്പോൾ 2019-'20 അധ്യയന വർഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ബിരുദം നേടിയ ഒമാനി സ്ത്രീകളുടെ എണ്ണം 1.4 ശതമാനം വർധിച്ചതായും കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.