മരത്തിലെ കൊത്തുപണി പ്രദർശനം സമാപിച്ചു
text_fieldsമസ്കത്ത്: ദാഖിലിയയിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ചിത്രകല അധ്യാപകർക്കായി നിസ്വ ഗ്രാൻഡ് മാളിൽ മൂന്നു ദിവസമായി നടത്തിയ മരത്തിലെ കൊത്തുപണി പ്രദർശനം (വുഡ് ആർട്ട് എക്സ്പോ) സമാപിച്ചു. വിവിധ ശിൽപികളുടെ നാൽപതഞ്ചോളം ശേഖരം പ്രദർശിപ്പിച്ചു.
ദാഖിലിയ ഗവർണറേറ്റ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സൈഫ് ബിൻ മുബാറക് അൽജൂലാൻ ദാനിയുടെ സാന്നിധ്യത്തിൽ ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ കൽബാനി ഉദ്ഘാടനം ചെയ്തു. മരത്തിൽ വിവിധ തരം ആശയങ്ങൾ തീർക്കാനുള്ള ചിത്രകല അധ്യാപകരുടെ കഴിവ് ജനങ്ങളിലേക്ക് എത്തിക്കലും ചിത്രകല അധ്യാപകരുടെ കഴിവ് പരിപോഷിപ്പിക്കലുമായിരുന്നു ലക്ഷ്യം. പ്രദർശിപ്പിച്ച ശിൽപങ്ങളെയും ശിൽപികളെയും അഭിനന്ദിക്കുന്നതായി അൽ ജൂലാൻ ദാനി പറഞ്ഞു.
വുഡ് ആർട്ടിന്റെ മൂന്നു വ്യത്യസ്ത മേഖലകളിൽ ചിത്രകല അധ്യാപകർക്ക് പരിശീലനം നൽകിയശേഷമാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ഹാതിം ബിൻ ഹുമൈദ് അൽ സുഹൈലിയാണ് പരിശീലനം നൽകിയത്. ദാഖിലിയ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള വിദ്യാഭ്യാസ മേൽനോട്ട വിഭാഗം നിസ്വ കൾചറൽ സെന്റർ ആയിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.