പ്രവര്‍ത്തക കണ്‍വെന്‍ഷനും കുടുംബസംഗമവും
text_fieldsമസ്‌കത്ത്: ഒ.ഐ.സി.സി ഒമാന്‍ മുന്‍ പ്രസിഡന്റ് സിദ്ദീഖ് ഹസന്റെ നേതൃത്വത്തിൽ മുസന്നയിൽ റീജനല്‍ കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷനും കുടുംബസംഗമവും സംഘടിപ്പിച്ചു. മുസന്ന സാഫ് ഫാം ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ നൂറിലേറെ കുടുംബങ്ങള്‍ പങ്കെടുത്തു.കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്നത് ജനാധിപത്യ മതേതര വിശ്വാസികളായ ഏതൊരു പൗരന്റെയും കടമയാണെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയുള്ള കാലവും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനു കീഴില്‍നിന്ന് തുടരുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സിദ്ദീഖ് ഹസന്‍ പറഞ്ഞു.
തുടര്‍ന്ന് അംഗത്വ വിതരണം നടത്തുകയും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഴുവന്‍ പ്രവാസികളെയും വോട്ടേഴ്സ് ലിസ്റ്റില്‍ പേരുചേര്‍ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും തീരുമാനിച്ചു. പ്രവാസജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രദേശത്തെ അതതു പാര്‍ട്ടി കമ്മിറ്റികളില്‍ ഉചിതമായ സ്ഥാനം നല്‍കാന്‍ കെ.പി.സി.സിയോട് അഭ്യർഥിക്കാനും യോഗത്തില്‍ തീരുമാനമായി.
സീനിയര്‍ കോണ്‍ഗ്രസ് നേതാവ് അബ്ദുറഹ്മാനെ ചടങ്ങില്‍ ആദരിച്ചു. റീജനല്‍ പ്രസിഡന്റ് മനാഫ് തിരുനാവായ അധ്യക്ഷത വഹിച്ചു. മുന്‍ ഭാരവാഹികളായിരുന്ന ഹൈദ്രോസ് പതുവന, അനീഷ് കടവില്‍, നസീര്‍ തിരുവത്ര, ധർമന്‍ പട്ടാമ്പി, കെ.കെ. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഹനീഫ കൂട്ടായി സ്വാഗതവും ഫൈസല്‍ വയനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.