ലോകകപ്പ്: ആവേശവുമായി ദാഹിറയിലും ഫാൻസ് വില്ലേജ്
text_fieldsമസ്കത്ത്: ലോകകപ്പ് ആവേശം ജനങ്ങളിലേക്കെത്തിക്കാൻ ദാഹിറ ഗവർണറേറ്റിൽ ഫാൻസ് വില്ലേജുകളൊരുക്കും. വിവിധങ്ങളായ വിനോദ പരിപാടികളും നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ച വേദിയിൽ മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഉണ്ടാകും. നവംബർ 20 മുതൽ ഡിസംബർ 18 വരെയായിരിക്കും പരിപാടി. മത്സരം കാണുന്നതിനുള്ള സ്ഥലം, ഫുഡ് കോർട്ടുകൾ, ഇലക്ട്രോണിക് ഗെയിമുകൾ, കുട്ടികൾകും മുതിർന്നവർക്കുമുള്ള മോട്ടോർ ഗെയിമുകൾ, ഉപഭോക്തൃ പ്രദർശനം തുടങ്ങിയവക്ക് വിവിധ ഇടങ്ങൾ ഉണ്ടാകും. മേഖലയിൽ ആദ്യമായി വിരുന്നെത്തിയ മേളയെ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും വരവേൽക്കുകയാണ്. ലോകകപ്പ് ആവേശം ഗ്രാമങ്ങളിലേക്കും ഇവിടെ എത്തുന്ന സഞ്ചാരികളിലേക്കും എത്തിക്കുകയാണ്.
സമാന രീതിയിലുള്ള പരിപാടികൾ സലാല, ഇബ്രി, സുഹാർ തുടങ്ങിയ സ്ഥലങ്ങളിലും നടക്കും. ലോകകപ്പിനായെത്തുന്ന ആരാധകരെ വരവേൽക്കാൻ തലസ്ഥാന നഗരിയിൽ ഫാൻസ് ഫെസ്റ്റിവലും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.