ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരം; ഒമാൻ ടീമിനെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങൾക്കായുള്ള ഒമാൻ ടീമിനെ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ജറോസ്ലാവ് സിൽഹവിയ പ്രഖ്യാപിച്ചു. സെപ്റ്റംബർ അഞ്ചിന് ബസ്റയിൽ ഇറാഖിനെതിരെയും പത്തിന് മസ്കത്തിൽ ദക്ഷിണ കൊറിയക്കെതിരെയും നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടുത്ത ഗ്രൂപ്പിൽ ഉൾപ്പെട്ട ഒമാന് എല്ലാ മത്സരങ്ങളും നിർണായകമായതിനാൽ ടീമിൽ പരിചയസമ്പന്നതക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്.
ഏഷ്യാ കപ്പിനും രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിലെ ടീമിനെ തന്നെയാണ് കോച്ച് ജറോസ്ലാവ് സിൽഹവിയ നിലനിർത്തിയിട്ടുള്ളത്. 2026 ലെ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം നാല്പത്തിയെട്ടായി ഉയരുമ്പോൾ ഏഷ്യൻ പ്രാതിനിധ്യം നിലവിലുള്ള അഞ്ചിൽ നിന്നും ഒൻപതായി ഉയരുമെന്നതാണ് ഒമാന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഘടകം. നേരത്തേ 2010, 14, 22 ലോകകപ്പുകളിൽ കപ്പിനും ചുണ്ടിനുമിടയിലാണ് ഒമാന് യോഗ്യത നഷ്ടമായത്.
ഇത്തവണ ലോകകപ്പിൽ കളിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ. എന്നാൽ, ഇറാഖിനും കൊറിയക്കും പുറമെ ജോർദാൻ, കുവൈത്ത്, ഫലസ്തീൻ എന്നീ രാജ്യങ്ങൾ ഗ്രൂപ്പിൽ ഒമാന് വലിയ വെല്ലുവിളി ഉയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.