ലോകകപ്പ് : മത്രയിലും 'ബിഗ്'ആവേശം
text_fieldsമത്ര: ലോകകപ്പ് ആവേശം മുറുകിക്കൊണ്ടിരിക്കെ മലയാളി ഫുട്ബാൾ പ്രേമികള്‍ ഒന്നിച്ചിരുന്ന് മത്സരം കാണാന്‍ വേദിയൊരുക്കി. കൂറ്റന്‍ സ്ക്രീനും പ്രോജക്ടറും സൗണ്ട് ബോക്സുമൊക്കെയായി 'അല്‍ബയ്ത്'സ്റ്റേഡിയം ഒരുക്കിയിരിക്കുകയാണ് പഴയ ഹബീബ് ബാങ്കിന് മുന്‍വശമുള്ള ഹോള്‍സെയില്‍ സൂഖിലേക്കുള്ള പ്രവേശന വഴിക്കരികെ.
ബലദിയ പാര്‍ക്ക്, സൂഖ് ഭാഗങ്ങളിൽ കഴിയുന്നവരൊക്കെ കളിസമയങ്ങളില്‍ ഇവിടെ തടിച്ചുകൂടി കളി ആസ്വദിക്കുന്നു. രാത്രി നടക്കുന്ന ഇഷ്ടടീമുകളുടെ മത്സരം കാണാന്‍ കാണികള്‍ കൂട്ടത്തോടെ എത്തുന്നു. ബംഗാളികളും പാകിസ്താനികളും ഇന്ത്യക്കാരുമൊക്കെ സൗഹൃദസംഘമായി ഇരുന്ന് ഫുട്ബാൾ ആവേശം പങ്കിടുന്നു.
മലയാളികളാണ് ഭൂരിപക്ഷവും. ഇവിടെവെച്ച് ആഹ്ലാദാരവങ്ങളോടെ ബിഗ്സ്ക്രീനില്‍ കളി കാണുമ്പോള്‍ കിട്ടുന്ന അനുഭൂതി മൊബൈലില്‍ റൂമിലിരുന്ന് കാണുമ്പോള്‍ കിട്ടുന്നില്ലെന്ന് സജീര്‍ അഫാഖും ഷെഫീഖ് എടക്കാടും പറയുന്നു. എതിര്‍ടീമിലെ ആരാധകരെ ട്രോളിയും കളി പറഞ്ഞും നിരീക്ഷിച്ചും ആസ്വദിച്ചാണ് കളിയാവേശം കത്തിച്ചുനിര്‍ത്തുന്നത്. ജോലി കഴിഞ്ഞ് കടകളൊക്കെ അടച്ചശേഷം വിവിധ രാജ്യങ്ങളുടെ ജഴ്സി അണിഞ്ഞാണ് കാണികളില്‍ കൂടുതൽപേരും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.