ലോക സാമ്പത്തിക ഫോറം: സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി പങ്കെടുത്തു
text_fieldsമസ്കത്ത്: ലോക സാമ്പത്തിക ഫോറത്തിന്റെ പ്രത്യേക യോഗത്തിൽ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസീൻ ബിൻ ഹൈതം അൽ സഈദ് പങ്കെടുത്തു.
‘ആഗോള സഹകരണം, വളർച്ച, വികസനത്തിനുള്ള ഊർജം’ എന്ന പ്രമേയത്തിൽ സൗദി അറേബ്യയിലെ റിയാദിലാണ് പരിപാടി നടക്കുന്നന്നത്.
നിരവധി രാഷ്ട്രത്തലവന്മാർ, മുതിർന്ന അന്താരാഷ്ട്ര വ്യക്തികൾ, നയരൂപവത്കരണ വിദഗ്ധർ, വിവിധ അന്താരാഷ്ട്ര, അക്കാദമിക് സംഘടനകളിലെ വിദഗ്ധർ എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അന്താരാഷ്ട്ര സഹകരണം, വളർച്ച, വികസനത്തിനുള്ള ഊർജം, വിവിധ സാമ്പത്തിക, ഭൗമരാഷ്ട്രീയ, കാലാവസ്ഥാ പ്രശ്നങ്ങളും വെല്ലുവിളികളും പ്രത്യേക യോഗത്തിന്റെ സെഷനുകളിൽ ചർച്ച ചെയ്തു.
ധനകാര്യ മന്ത്രി സുൽത്താൻ സലിം അൽ ഹബ്സി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം മുഹമ്മദ് അൽ മുർഷിദി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി ഹമൂദ് അൽ മഅ്വാലി, സൗദിയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ തുർക്കി അൽ സഈദ്, ഊർജ, ധാതു മന്ത്രാലയം അണ്ടർസെക്രട്ടറി മുഹ്സിൻ ഹമദ് അൽ ഹദ്റാമി എന്നീ ഔദ്യോഗിക പ്രതിനിധി സംഘവും ദീ യസീനോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.