വേൾഡ് കെ.എം.സി.സി: ഒമാനിൽനിന്ന് രണ്ട് ഭാരവാഹികൾ
text_fieldsമസ്കത്ത്: വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നപ്പോൾ ഒമാനിൽനിന്ന് രണ്ട് ഭാരവാഹികൾ. മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മിറ്റി മുൻ പ്രസിഡന്റായിരുന്ന സി കെ.വി. യൂസഫാണ് വേൾഡ് കെ.എം.സി.സിയുടെ പ്രഥമ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗമാണ് ഇദ്ദേഹം.
45 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന സി.കെ.വി യൂസഫ് പൊതു പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും മസ്കത്ത് കെ.എം.സി.സിയിൽ നിരവധി സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര കോട്ടക്കൽ സ്വദേശിയാണ്. സലാല കെ.എം.സി.സി യുടെ ജനറൽ സെക്രട്ടറി ഷബീർ കാലടിയാണ് ഒമാനിൽ നിന്നുള്ള മറ്റൊരു ഭാരവാഹി. സെക്രട്ടറിയായാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സലാലയിലെ പൊതു സേവന പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹത്തിന് ഐ.ഒ.സി സലാല ഏർപ്പെടുത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഈ വർഷത്തെ സ്നേഹ സേവന അവാർഡ് ലഭിച്ചിട്ടുണ്ട്. മലപ്പുറം കോട്ടക്കൽ സ്വദേശിയാണ്. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെ.എം.സി.സി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: കെ.പി മുഹമ്മദ് കുട്ടി- സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്മാൻ- യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ), അബ്ദുല്ല ഫാറൂഖി -യു.എ.ഇ, എസ്.എ.എം ബഷീർ-ഖത്തർ, സി.കെ.വി യൂസുഫ് -മസ്ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം വാണിമേൽ -യു.എ.ഇ എന്നിവർ വൈസ് പ്രസിഡന്റുമാരും ഖാദർ ചെങ്കള- സൗദി, അബ്ദുന്നാസർ നാച്ചി- ഖത്തർ, അസൈനാർ-ബഹ്റൈൻ, ഡോ. മുഹമ്മദലി- ജർമ്മനി, ഷബീർ കാലടി-സലാല എന്നിവർ സെക്രട്ടറിമാരുമാണ്.
വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് പുറമെ താഴെ പറയുന്ന അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു.
അബ്ദുൽ ലത്തീഫ് (ഉസ്ബക്കിസ്ഥാൻ), അസൈനാർ കുന്നുമ്മൽ, സഫീർ നമ്പിക്കണ്ടി (ബ്രിട്ടൺ), ഫൈസൽ സിഡ്നി, ഷഹനാസ് ബിൻ ഇബ്രാഹിം, മുജീബ് റഹ്മാൻ (ഓസ്ട്രേലിയ), മുഹമ്മദ് ലത്തീഫ് മാപ്പിലക്കുന്ന് (ജപ്പാൻ), ശഹീദ് ശരീഫ് (സ്പെയിൻ), മൻസൂർ തയ്യിലക്കടവ്, മുഹമ്മദ് മുഹ്സിൻ എം.പി (ഇന്തോനേഷ്യ), നാസർ പെരിങ്ങത്തൂർ, റഷീദ് കൽപറ്റ (സലാല), നാസർ കെ.പി, അബ്ദുൽ അസീസ് (മലേഷ്യ), മുഹമ്മദ് എന്ന കുഞ്ഞാൻ, മുഹമ്മദ് അബ്ദുറഹ്മാൻ (തായ്ലന്റ്), അബ്ദുൽ വാഹിദ് (കാനഡ), ഇംതിയാസ് അലി വി (യു.എസ്.എ) എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.