'ഹങ്ങർ ഹണ്ട്' ചലഞ്ച് ഏറ്റെടുത്ത് വേൾഡ് മലയാളി കൗൺസിൽ
text_fieldsമസ്കത്ത്: കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ രൂപവത്കരിച്ച ഹങ്ങർ ഹണ്ട് ഇന്റർനാഷനൽ ഒമാനിൽ പ്രവർത്തനമാരംഭിച്ചു. നിർധനരായ, വിശപ്പനുഭവിക്കുന്ന ഏതൊരാൾക്കും ഭക്ഷണം നൽകുക, സമൂഹത്തിന്റെ പട്ടിണി മാറ്റുക എന്ന ആശയം വേൾഡ് മലയാളി കൗൺസിലിന്റെ കുടുംബ സംഗമത്തിൽ ഫാദർ ഡേവിസ് ചിറമേൽതന്നെയാണ് ഉദ്ഘാടനം ചെയ്തത്.
ദിവസവും പത്തു പേർക്ക് ഭക്ഷണം നൽകാൻ വാദി കബീർ, ഗൂബ്ര, അൽ ഹെയിൽ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഹോട്ടലുകളിൽ ആണ് നിലവിൽ ക്രമീകരിച്ചിട്ടുള്ളത്.
അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ ഹോട്ടലുകളിൽ കൂടി ഭക്ഷണം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസ് ഭാരവാഹികളായ രവീന്ദ്രൻ മറ്റത്തിൽ, ഫ്രാൻസിസ് തലച്ചിറ, സാബു കുരിയൻ, കെ.കെ. ജോസ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.