Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേ​ൾ​ഡ്...

വേ​ൾ​ഡ് സ്‌​കോ​ളേ​ഴ്‌​സ് ക​പ്പ്: വി​ജ​യ​ത്തി​ള​ക്ക​ത്തി​ൽ മ​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ

text_fields
bookmark_border
വേ​ൾ​ഡ് സ്‌​കോ​ളേ​ഴ്‌​സ് ക​പ്പ് 2024
cancel
camera_alt

വേ​ൾ​ഡ് സ്‌​കോ​ളേ​ഴ്‌​സ് ക​പ്പ് 2024 മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​​ബേ​ല​യി​ലെ

വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രോ​ടൊ​പ്പം

മ​ബേ​ല: സ്റ്റോ​ക്ക്‌​ഹോം, സി​യോ​ൾ എ​ന്നീ ര​ണ്ട് വേ​ദി​ക​ളി​ലാ​യി ന​ട​ന്ന വേ​ൾ​ഡ് സ്‌​കോ​ളേ​ഴ്‌​സ് ക​പ്പ് 2024 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​​ബേ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച നേ​ട്ടം സ്വ​ന്ത​മാ​ക്കി.

‘വ​ർ​ത്ത​മാ​ന​കാ​ല​ത്തെ പു​ന​നി​ർ​മി​ക്കു​ക’ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി 45 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 2500ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലാ​ണ് ശ്ര​ദ്ധേ​യ​നേ​ട്ടം മ​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. സാ​യ് ദൈ​വി​ക് ബ്രി​ജേ​ഷ്, റി​ഷി സ​ന​ത് കു​മാ​ർ, ജെ​ഫി​ക ലി​ഫ്സി ജ​യ​കു​മാ​ർ, ജോ​യ​ൽ ജി​ൻ​സ​ൺ, സ​ർ​വേ​ശ് ഗോ​ട്ടെ, ആ​ദി​ദൈ​വ ഗു​പ്ത, നി​സ്രീ​ൻ അ​ലി നൗ​ഷാ​ദ്, ദി​യ സു​ധാ​ക​ർ, ന​ർ​മി​ൻ ഫാ​ത്തി​മ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഉ​ജ്ജ്വ​ല​വി​ജ​യം നേ​ടി​യ​ത്.

40 സ്വ​ർ​ണ മെ​ഡ​ലു​ക​ളും 15 വെ​ള്ളി മെ​ഡ​ലു​ക​ളും ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ ന​വം​ബ​റി​ൽ അ​മേ​രി​ക്ക​യി​ലെ യേ​ൽ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

എ​ഴു​ത്ത്, സം​വാ​ദം, ക്വി​സ് എ​ന്നി​വ​യി​ൽ ത​ങ്ങ​ളു​ടെ ഉ​ൾ​ക്കാ​ഴ്ച​യും ക​ഴി​വും പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. നി​സ്രീ​ൻ അ​ലി നൗ​ഷാ​ദി​നെ ‘വൗ ​ഡി​ബേ​റ്റ​ർ’ ആ​യും സി​യോ​ളി​ലെ ജ​ഡ്ജി​ങ് പാ​ന​ലി​ലെ അം​ഗ​മാ​യും തി​ര​ഞ്ഞെ​ടു​ത്ത​ത് അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷ​മാ​യി​രു​ന്നു.

സ്റ്റോ​ക്ക്ഹോം, സി​യോ​ൾ റൗ​ണ്ടു​ക​ളി​ൽ ഒ​മാ​ൻ ദേ​ശീ​യ​പ​താ​ക​വാ​ഹ​ക​രാ​യി മ​ബേ​ല സ്കൂ​ളി​ലെ ജോ​യ​ൽ ജി​ൻ​സ​ണും ന​ർ​മി​ൻ ഫാ​ത്തി​മ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സാ​യ് ദൈ​വി​ക് ബ്രി​ജേ​ഷ്, ഋ​ഷി സ​ന​ത് കു​മാ​ർ, ജെ​ഫി​ക്ക ലി​ഫ്‌​സി ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​റാ​ങ്കി​ങ്ങി​ൽ അ​ഞ്ചാം സ്ഥാ​ന​വും ജോ​യ​ൽ ജി​ൻ​സ​ൺ, സ​ർ​വേ​ഷ് ഗോ​ട്ടെ, ആ​ദി​ദൈ​വ ഗു​പ്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​സ്റ്റോ​ക്ക്ഹോ​മി​ൽ ആ​റാം സ്ഥാ​ന​വും നേ​ടി.

ആ​ദി​ദൈ​വ ഗു​പ്ത, നി​സ്രീ​ൻ അ​ലി നൗ​ഷാ​ദ്, ന​ർ​മി​ൻ ഫാ​ത്തി​മ എ​ന്നി​വ​ർ സ്കോ​ളേ​ഴ്‌​സ് ഷോ​യി​ൽ ത​ങ്ങ​ളു​ടെ അ​തു​ല്യ ക​ഴി​വു​ക​ൾ ആ​ഗോ​ള സ​മൂ​ഹ​ത്തി​നു​മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ചാ​ര​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളും അ​ടു​ത്ത​റി​യാ​നും അ​നു​ഭ​വി​ക്കു​ന്ന​തി​നു​ള്ള ഒ​രു അ​വ​സ​ര​മാ​യി​രു​ന്നു ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക മേ​ള.

യു.​എ​സ്.​എ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​വ​സാ​ന ഘ​ട്ട ചാ​മ്പ്യ​ൻ​സ് ടൂ​ർ​ണ​മെ​ന്റി​ൽ ഈ ​വി​ജ​യം തു​ട​രാ​ൻ ക​ഴ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. അ​ഭി​മാ​ന​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി​ക്കു​വേ​ണ്ടി പ്ര​സി​ഡ​ന്റ് ഷ​മീം ഹു​സൈ​ൻ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - World Scholars Cup-Mabela Indian School shines with victory
Next Story