ക്രിസ്മസ് ട്രീക്ക് ഒപ്പം ചിത്രമെടുത്ത് സമ്മാനം നേടാം
text_fieldsമസ്കത്ത്: സ്നേഹത്തിെൻറയും സമാധാനത്തിൻറെയും ദൂതുമായെത്തുന്ന ക്രിസ്മസിനെ വരവേൽക്കാൻ ലോകം ഒരുങ്ങുന്ന വേളയിൽ അതിെൻറ ആഹ്ലാദം ഇരട്ടിയാക്കാൻ ഒമാനിലെ ആദ്യ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും. 'ലൈഫ് ഇൻ ഒമാൻ ഓൺലൈൻ' എന്ന ഫേസ്ബുക് പേജുമായി ചേർന്നാണ് ആകർഷകമായ മത്സരം ഒരുക്കുന്നത്. ക്രിസ്മസ് ട്രീക്ക് സമീപം കുടുംബവുമായോ, അല്ലാതെയോ ഫോട്ടോയെടുത്ത് ലൈഫ് ഇൻ ഒമാൻ ഓൺലൈൻ എന്ന ഫേസ്ബുക്ക് പേജിലെ 'ക്രിസ്മസ് ട്രീക്ക് ഒപ്പം ഫോട്ടോ' എന്ന പോസ്റ്റിന് കീഴിൽ കമൻറ് ആയാണ് പോസ്റ്റ് ചെയ്യേണ്ടത്. മികച്ച മൂന്നു ചിത്രങ്ങൾക്ക് ആകർഷക സമ്മാനങ്ങൾ ലഭിക്കും. അതോടൊപ്പം കൂടുതൽ ലൈക്ക് ലഭിക്കുന്ന ചിത്രത്തിന് പ്രത്യേക സമ്മാനവും ലഭിക്കും.
കോവിഡ് കാലത്ത് ഒട്ടേറെ മാനസിക സമ്മർദങ്ങൾ അനുഭവിച്ച കുടുംബങ്ങൾ അതിൽ നിന്നൊക്കെ മോചനം നേടിവരുന്നതിന് ശേഷമുള്ള ആദ്യ ക്രിസ്മസ് ആണ് സമാഗതമാകുന്നത്. അതിനാൽ ഏറെ ആഹ്ലാദം പകരുന്ന ഒന്നായിരിക്കും ഈ ക്രിസ്മസ്. മനുഷ്യ ബന്ധങ്ങൾക്കും, സ്നേഹത്തിനും എത്രമേൽ ശക്തിയാണ് ഉള്ളതെന്ന് ഈ കോവിഡ് കാലത്ത് നാം മനസിലാക്കി കഴിഞ്ഞു. ക്രിസ്തുമസിെൻറ ആഘോഷം കുടുംബവുമായി പങ്കുവെക്കുക എന്ന ആശയത്തിലൂന്നിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുബിൻ ജെയിംസും, ചീഫ് ഓപ്പറേഷൻ മാനേജർ ബിനോയ് സൈമൺ വർഗീസും പറഞ്ഞു. നേരത്തേ വിശേഷ ദിവസങ്ങളിൽ
ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ഫേസ്ബുക്ക് പേജുമായി ചേർന്ന് നടത്തിയ മത്സരങ്ങൾക്ക് ലഭിച്ച ആവേശകരമായ പ്രതികരണമാണ് വീണ്ടും ഇത്തരം മത്സരവുമായി രംഗത്തുവരാൻ പ്രേരണയായതെന്ന് ഇരുവരും കൂട്ടിച്ചേർത്തു. ഡിസംബർ 25 വരെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.