മുൻ യമൻ പ്രസിഡൻറ് സാലിഹിെൻറ കുടുംബാംഗങ്ങൾ ഒമാനിൽ
text_fieldsമസ്കത്ത്: ഹൂതികളാൽ വധിക്കപ്പെട്ട മുൻ യമൻ പ്രസിഡൻറ് അലി അബ്ദുല്ല സാലിഹിെൻറ 22ഒാളം കുടുംബാംഗങ്ങൾ ഒമാനിലെത്തി. വ്യാഴാഴ്ചയാണ് ഇവർ ഒമാനിലെത്തിയതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യമനിലെ ആഭ്യന്തര സംഘർഷം ആരംഭിച്ചതുമുതൽ അലി അബ്ദുല്ല സാലിഹിെൻറ ബന്ധുക്കളിൽ പലരും ഒമാനിൽ അഭയം തേടിയിരുന്നു. വ്യാഴാഴ്ച എത്തിയവർ നേരത്തേ എത്തിയ ബന്ധുക്കളോടൊപ്പം താമസിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
യമനിലെ ബന്ധപ്പെട്ട അധികൃതരുമായി ഏകോപനം നടത്തിയാണ് ഇവരുടെ ഒമാൻ യാത്ര സാധ്യമാക്കിയത്. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് അലി അബ്ദുല്ല സാലിഹിെൻറ കുടുംബാംഗങ്ങൾക്ക് അഭയം നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഡിസംബർ നാലിനാണ് യമൻ പോപുലർ കോൺഗ്രസ് പാർട്ടി നേതാവ് കൂടിയായിരുന്ന അലി അബ്ദുല്ല സാലിഹ് യമനിെൻറ തലസ്ഥാന നഗരമായ സൻആയിലെ ഭവനത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടര വർഷത്തിലധികമായി ഹൂതികളോടൊപ്പം ചേർന്ന് അബ്ദുറബ്ബ് മൻസൂർ ഹാദിയുടെ നേതൃത്വത്തിലുള്ള ഒൗദ്യോഗിക സർക്കാറിെനതിരെ വിഘടന പോരാട്ടം നടത്തിയ അലി സാലിഹ് നവംബർ അവസാനത്തോടെ ഹൂതികളുമായി പിണങ്ങി പിരിയുകയായിരുന്നു. ഇതാണ് ഇദ്ദേഹത്തിെൻറ കൊലപാതകത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.