32 വർഷത്തെ നല്ല ഒാർമകളുമായി യൂസുഫ് നാളെ മടങ്ങും
text_fieldsമസ്കത്ത്: 32 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ എറണാകുളം പള്ളിക്കര സ്വദേശി യൂസുഫ് ബുധനാഴ്ച ഒമാനോട് വിടപറയും. ഒമാൻ യുനൈറ്റഡ് ഇൻഷുറൻസ് കമ്പനിയുടെ നിസ്വ ബ്രാഞ്ച് മാനേജർ സ്ഥാനത്തുനിന്നാണ് ഇദ്ദേഹം വിരമിക്കുന്നത്. 1988ൽ 28ാമത്തെ വയസ്സിൽ എൽഎൽ.ബി പഠനശേഷമാണ് ഇദ്ദേഹം പ്രവാസ ഭൂമിയിലേക്ക് വിമാനം കയറുന്നത്. അൽ അഹ്ലിയ ഇൻഷുറൻസ് കമ്പനിയിൽ ബിസിനസ് എക്സിക്യൂട്ടിവ് ആയിട്ടായിരുന്നു തുടക്കം. 2002 മുതൽ 2004 വരെ മറ്റൊരു കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു.
2004ലാണ് ഒമാൻ യുനൈറ്റഡ് ഇൻഷുറൻസ് കമ്പനിയിൽ ജോലിക്ക് കയറിയത്. പ്രവാസജീവിതം ആരംഭിക്കുേമ്പാൾ നല്ല റോഡുപോലും നിസ്വയിൽ ഉണ്ടായിരുന്നില്ലെന്ന് യൂസുഫ് ഒാർക്കുന്നു. ഒമാെൻറ വികസനത്തിന് ഒപ്പം നിസ്വയുടെ വളർച്ചയും ഇന്നലെയെന്നപോലെ ഒാർക്കുന്നു. പ്രവാസജീവിതം ആരംഭിച്ച് വൈകാതെ നിസ്വ ഇന്ത്യൻ സ്കൂൾ യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയതും മറക്കാനാകാത്ത അനുഭവമാണെന്ന് യൂസുഫ് പറഞ്ഞു. നല്ല അനുഭവങ്ങളാണ് പ്രവാസ ജീവിതത്തിൽ ഉണ്ടായത്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും ജീവിതം ഭദ്രമാക്കാനും പ്രവാസജീവിതം വഴി സാധിച്ചു. സഫിയയാണ് ഭാര്യ.
ഹാഷിമും സുനൈനയും മക്കളാണ്. കുടുംബസമേതമായിരുന്നു ഒമാനിൽ താമസം. കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ പോയ ഭാര്യക്ക് ലോക്ഡൗണിൽ കുടുങ്ങിയതിനാൽ തിരികെ വരാൻ സാധിച്ചില്ല. നാട്ടിലെത്തിയാൽ അഭിഭാഷകനായി പ്രാക്ടിസ് തുടരാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.