അൽ ശമാലിൽ വൃക്ഷത്തൈ വിതരണ കാമ്പയിൻ ആരംഭിച്ചു
text_fieldsദോഹ: രാജ്യത്തുടനീളം പച്ചപ്പ് വളർത്തുന്നതിെൻറ ഭാഗമായി അൽ ശമാൽ മുനിസിപ്പാലിറ്റിക്ക് കീഴിൽ പൗരന്മാർക്ക് വൃക്ഷത്തൈ വിതരണ കാമ്പയിൻ ആരംഭിച്ചു. പബ്ലിക് പാർക്സ് വിഭാഗവുമായി സഹകരിച്ച് മുനിസിപ്പാലിറ്റി സർവിസ് അഫേഴ്സ് ഡിപ്പാർട്ട്മെൻറാണ് വൃക്ഷത്തൈകളുടെ വിതരണം ആരംഭിച്ചത്. സിദ്ർ, അൽ ഗാഫ്, അൽ അതാൽ, അൽ ഖുർത്, അൽ സമർ തുടങ്ങിയ മരങ്ങളുടെ തൈകളാണ് കാമ്പയിനിലൂടെ വിതരണം ചെയ്യുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും വന്യ വൃക്ഷങ്ങളുടെ പ്രാധാന്യം ഉയർത്തിക്കൊണ്ടുവരുന്നതിെൻറയും ഇത്തരം വൃക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് അവരെ േപ്രാത്സാഹിപ്പിക്കുന്നതിെൻറയും ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. അടുത്ത ജനുവരി 13 വരെ മുനിസിപ്പാലിറ്റി മന്ത്രാലയം നടത്തുന്ന പ്ലാൻറ് മില്യൻ ട്രീ സംരംഭത്തിന് കീഴിലാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.