ഓണ്‍ലൈന്‍ സംഗീതവിസ്മയം, മീഡിയവണ്‍ ഓണപ്പൂത്താലം 18ന്
text_fieldsദോഹ: മീഡിയവണ്‍ ടി.വി ഖത്തറിലെ പ്രവാസികള്‍ക്കായി അണിയിച്ചൊരുക്കുന്ന ഓണ്‍ലൈന്‍ ഓണാഘോഷം 'ഓണപ്പൂത്താലം' സീസണ്‍ 3 സെപ്റ്റംബര്‍ 18ന് നടക്കും. ഡിജിറ്റല്‍ സ്റ്റുഡിയോ പ്ലാറ്റ്ഫോമായ എസ്.ഡി ലൈവ് വഴി അണിയിച്ചൊരുക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോ 18ന് രാത്രി 7.30 മുതല്‍ മീഡിയവണ്‍ ഖത്തര്‍ ഫേസ് ബുക്ക് പേജ് വഴി സംപ്രേഷണം ചെയ്യും.
പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ റേഡിയ 98.6 സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ഗൾഫ് മാധ്യമം -മീഡിയവണ്‍ ഖത്തര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, പരിപാടിയുടെ മുഖ്യ പ്രായോജകരായ ജിറ്റ്കോ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ നിസാര്‍ അഹമ്മദ് പയ്യൂരയിലിന് കൈമാറിയാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.അതിജീവനത്തിൻെറ ആമോദം എന്ന പ്രമേയവുമായി ഒരുക്കുന്ന ഷോയില്‍ വ്യത്യസ്തങ്ങളായ നിരവധി പരിപാടികളാണ് കാത്തിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ ഗായകര്‍ക്കൊപ്പം പ്രവാസി ഗായകരും ഓണപ്പാട്ടുകളുമായി വേദിയിലെത്തും.
മലയാള സിനിമയിലെ മുന്‍നിര ഹാസ്യ താരങ്ങള്‍ അണിനിരക്കുന്ന 'കോവിഡ് കാലത്തെ ഓണം' പ്രമേയമായ കോമഡി ഷോ പ്രത്യേകതയാണ്. കോവിഡ് പ്രമേയമാക്കി ഖത്തറിലെ കലാകാരന്മാര്‍ അണിനിരക്കുന്ന സ്കിറ്റുകളും കൊഴുപ്പേകും.
ഖത്തറിലെ വിവിധ കൂട്ടായ്മകള്‍ നടത്തുന്ന നൃത്ത പരിപാടികളും കാലിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കിയൊരുക്കുന്ന സോളോ ഷോയും നടക്കും.കാഴ്ചക്കാര്‍ക്കായി പ്രത്യേക സമ്മാനപദ്ധതികളും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. മീഡിയവണ്‍ ഖത്തര്‍ എഫ്.ബി പേജില്‍ പരിപാടിയുടെ ലൈവ് നടക്കുന്ന സമയത്തുതന്നെ താഴെ കമൻറ്ചെയ്യുന്നവരില് നിന്നും തെരഞ്ഞെടുക്കുന്ന 25 പേര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുക. ഈ 25 ല്‍നിന്ന് തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് നാട്ടിലേക്കുള്ള യാത്രാടിക്കറ്റ് ബംബര്‍ സമ്മാനമായും നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.