ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ 10, 20, 30 പ്രമോഷൻ തുടങ്ങി
text_fieldsദോഹ: രാജ്യത്തെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റുകളിൽ 10, 20, 30 പ്രമോഷൻ തുടങ്ങി. 10 റിയാൽ, 20 റിയാൽ, 30 റിയാൽ എന്നീ വിലകളിൽ നിരവധി ഉത്പന്നങ്ങളാണ് ഇത്തവണ ഗ്രാൻഡ് മാളിന്‍റെ എല്ലാ ഔട്ട്ലെറ്റുകളിലും (ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 & 170 , പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, എസ്ഥാൻ മാൾ വുകൈർ) ഒരുക്കിയിരിക്കുന്നത്.
വെജിറ്റബിൾ, ഫ്രൂട്ട്സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഹോട്ട് ഫുഡ്, ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻറുകളിലുള്ള വിവിധ തരം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പ്രമുഖ യൂറോപ്യൻ ഡിസൈനർമാരുടെ വസ്ത്രശേഖരം, ഫുട്വെയർ, ആരോഗ്യസൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങൾ തുടങ്ങി നിരവധി സാധനങ്ങളാണ് പ്രൊമോഷനിൽ ഒരുക്കിയിരിക്കുന്നത്.
ജൂലൈ 30 മുതൽ സെപ്റ്റംബർ രണ്ട് വരെ ഉപഭോക്താക്കൾക്ക് 10, 20, 30 പ്രൊമോഷൻ ലഭ്യമായിരിക്കും. ഉത്പന്നങ്ങളിലെ ഗുണമേൻമയും മിതമായ നിരക്കുമാണ് ഗ്രാൻഡിനെ മറ്റു ഹൈപ്പർമാർക്കറ്റുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
ഗ്രാൻഡിന്‍റെ എല്ലാ ഔട്ട്ലെറ്റുകളിലും ഉപഭോക്താക്കളുടെ സുരക്ഷയുടെ ഭാഗമായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹാൻറ് സാനിറ്റൈസറുകൾ എല്ലായിടത്തുമുണ്ട്. ബാസ്ക്കറ്റുകൾ, ട്രോളി എന്നിവ ഇടക്കിടെ അണുവിമുക്തമാക്കുന്നു. ഉപഭോക്താക്കളുെട സുരക്ഷക്ക് മികച്ച പരിഗണനയാണ് നൽകുന്നതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.