Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാൻഡ് മാൾ ഹൈപ്പർ...

ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ 10-20-30 പ്രമോഷന് തുടക്കമായി

text_fields
bookmark_border
ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ 10-20-30 പ്രമോഷന് തുടക്കമായി
cancel
camera_alt

ഗ്രാൻഡ് 10-20-30 പ്രമോഷൻ പ്രഖ്യാപനം സി.ഇ.ഒ ഷരീഫ് നിർവഹിക്കുന്നു. ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ.എം. സിദ്ദീഖ്, ഫിനാൻസ് മാനേജർ അനിൽ, അഡ്മിനിസ്ട്രേഷൻ മാനേജർ നിധിൽ എന്നിവർ സമീപം

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ​ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ 10-20-30 പ്രമോഷൻ ആരംഭിച്ചു. 10 റിയാൽ, 20 റിയാൽ, 30 റിയാൽ വിലകളിൽ നിരവധി ഉൽപന്നങ്ങളാണ് ഇത്തവണയും ഗ്രാൻഡ് മാളിന്റെ എല്ലാ ഔട്‍ലറ്റുകളിലും ഒരുക്കിയിരിക്കുന്നത്. ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗൺ, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 ആൻഡ് 170 പ്ലാസ മാൾ ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് എസ്‌ഥാൻമാൾ വുകൈർ, ഗ്രാൻഡ് മാൾ മികൈനിസ് എക്സിറ്റ് 37, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് അസീസിയ, ഗ്രാൻഡ് എക്സ്പ്രസ് ഉംഗാർന് എന്നിവിടങ്ങളിൽ പ്രമോഷൻ ലഭ്യമാണ്. പച്ചക്കറികൾ, പഴവർഗങ്ങൾ, ഫ്രഷ് ഫുഡ്, ബേക്കറി, ഹോട്ട് ഫുഡ്, ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പ്രമുഖ യൂറോപ്യൻ ഡിസൈനർമാരുടെ വസ്ത്രശേഖരം, പാദരക്ഷകൾ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് 10-20-30 പ്രമോഷനുവേണ്ടി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 27 മുതൽ 2023 മേയ് 24 വരെ ഉപഭോക്താക്കൾക്ക് 10-20-30 പ്രമോഷൻ ലഭ്യമായിരിക്കും.

ഉൽപന്നങ്ങളിലെ ഗുണമേന്മയും മിതമായ നിരക്കുമാണ് ഗ്രാൻഡിനെ മറ്റു ഹൈപ്പർ മാർക്കറ്റുകളിൽനിന്ന് വ്യത്യസ്തമാക്കുന്നതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand Mall Hyper Market
News Summary - 10-20-30 promotion has started at Grand Mall Hyper Market
Next Story