സഫാരിയിൽ 10, 20, 30 പ്രമോഷന് തുടക്കം
text_fieldsദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ പ്രമോഷനായ സഫാരി 10, 20, 30 പ്രമോഷന് തിങ്കളാഴ്ച മുതൽ തുടക്കമാവുന്നു. ആയിരക്കണക്കിന് ഉൽപന്നങ്ങളാണ് വളരെ ചുരുങ്ങിയ നിരക്കിൽ ഈ പ്രമോഷൻ വഴി ലഭ്യമാകുന്നത്.
പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, മറ്റ് ഭക്ഷ്യോൽപന്നങ്ങൾ, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും അടക്കം നിരവധി ഉൽപന്നങ്ങൾ വെറും 10, 20, 30 റിയാലിന് സഫാരി ഔട്ട്ലറ്റുകളിൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.
1.5 കിലോ ടൈഡ് ഡിറ്റർജെന്റ് പൗഡർ 10 റിയാൽ, മൂന്നു ലിറ്ററിന്റെ മിസ്റ്റർ ലൈറ്റ് പ്രഷർ കുക്കർ 20 റിയാൽ, സാൻട്രോ ടു ഇൻ വൺ പ്രഷർ കുക്കർ 30 റിയാൽ, പാർലമെന്റ് ബസുമതി അരി അഞ്ച് കിലോ 20 റിയാൽ, സ്മാർട്ട് വാച്ച് രണ്ട് എണ്ണം 30 റിയാൽ, കാർപെറ്റ് 20 റിയാൽ, ഇൻഫന്റ് ബോഡി സ്യൂട്ട് നാലെണ്ണം 10 റിയാൽ, ലേഡീസ് അബായ രണ്ടെണ്ണത്തിന് 30 റിയാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്.
കൂടാതെ നാവിൽ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകളുമായി സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. ചിക്കൻ മജ്ബൂസ്, ജാവ റൈസ് തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഫ്രഷ് ഫുഡിലെ ഡെയ്ലി വിഭാഗത്തിൽ ഫ്രഷ് പനീർ, ബട്ടർ ബ്ലോക്ക്, ലെമൺ പിക്ക്ൾ, ഫ്രഷ് ഗാർലിക് പേസ്റ്റ്, മിക്സഡ് പിക്ക്ൾ തുടങ്ങിയവയും ഈ 10, 20, 30 പ്രമോഷനിൽ ലഭ്യമാണ്.
ഹൗസ് ഹോൾഡ് വിഭാഗത്തിൽ വൈവിധ്യമാർന്ന വിവിധോദ്ദേശ്യ ഉൽപന്നങ്ങൾക്കൊപ്പം കോസ്മെറ്റിക്സ് വിഭാഗത്തിൽ പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളും പെർഫ്യൂം, ബോഡി സ്േപ്ര, മേക്കപ് സെറ്റ് തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. സ്റ്റേഷനറി വിഭാഗത്തിൽ സ്കൂൾ കുട്ടികൾക്കാവശ്യമായതും ഓഫിസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്കൂൾ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ്.
ഗാർമെൻറ്സ് ആൻഡ് റെഡിമെയ്ഡ് വിഭാഗത്തിൽ മെൻസ് വെയർ, ലേഡീസ് ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്സ് വെയർ, ഫൂട്ട് വെയർ, ഇലക്ട്രോണിക്സ് വിഭാഗത്തിൽ വിവിധതരം എമർജൻസി ലൈറ്റുകൾ മുതൽ ഉൽപന്നങ്ങൾ എന്നിവയും ഓഫറിൽ ലഭ്യമാണ്. ഖത്തറിലെ എല്ലാ സഫാരി ഔട്ട്ലറ്റിലും ഈ 10-20-30 പ്രമോഷൻ ലഭ്യമാണ്.
സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിൻ ഫൈവ് നിസാൻ പട്രോൾ കാർ പ്രമോഷനിലൂടെ അഞ്ച് നിസാൻ പട്രോൾ 2022 മോഡൽ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
അബു ഹമൂറിലെ സഫാരി മാളും സൽവ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റും അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റും ബർവ വില്ലേജിലെ സഫാരി ഹൈപ്പർമാർക്കറ്റും സനയ്യ സ്ട്രീറ്റ് 16ലെ സഫാരി ഹൈപ്പർമാർക്കറ്റും അടക്കം ഏത് ഔട്ലറ്റിൽനിന്നും വെറും 50 റിയാലിന് ഷോപ്പിങ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഏതൊരാൾക്കും മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാവുന്നതാണ്. ഈ പ്രമോഷന്റെ അവസാനത്തെ നറുക്കെടുപ്പ് ജൂലൈ 16ന് ബർവ വില്ലേജിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.