വിലക്കിഴിവിെൻറ വിസ്മയവുമായി സഫാരിയിൽ 10, 20, 30 പ്രമോഷൻ
text_fieldsദോഹ: ഇന്നുമുതൽ സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ 10, 20, 30 പ്രമോഷൻ തുടങ്ങി. സ്വദേശികളും വിദേശികളുമായ ഖത്തറിലെ എല്ലാ ഉപഭോക്താക്കളും ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന ജനപ്രിയ പ്രമോഷനാണിത്. ഉന്നത ഗുണനിലവാരത്തിലും വിലക്കുറവിലുമായി ഒട്ടനവധി ഉൽപന്നങ്ങളാണ് 10, 20, 30 റിയാലിന് ലഭ്യമാക്കുന്നത്.
ഭക്ഷ്യോൽപന്നങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, ആരോഗ്യ- സൗന്ദര്യ വർധക ഉൽപന്നങ്ങൾ, ഹൗസ് ഹോൾഡ്, സാനിറ്ററി- ക്ലീനിങ് ഉൽപന്നങ്ങൾ, ഇലക്ട്രിക്കൽ- ഇലക്േട്രാണിക്സ് ഉൽപന്നങ്ങൾ, റെഡിമെയ്ഡ്, ഫുട്വെയർ, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങി ബ്രാൻറും അല്ലാത്തതുമായ 1000ൽ പരം ഉൽപന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. 10 റിയാലിന് 500 ഗ്രാമിെൻറ ഹോർലിക്സ് ബോട്ടിൽ, 20 റിയാലിന് സാദിയ ചിക്കൻ 1400 ഗ്രാമിെൻറ രണ്ടെണ്ണം, 30 റിയാലിന് ഹാമിൽട്ടൺ ബ്രാൻറഡ് ത്രീ ഇൻ വൺ ബ്ലൻഡറും ഇത്തവണത്തെ 10, 20, 30 പ്രമോഷെൻറ പ്രത്യേകതകളാണ്.
സഫാരി ബേക്കറി ഹോട്ട് ഫുഡ് വിഭാഗത്തിൽ നിരവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊരിച്ച കോഴി, ബിരിയാണി, പത്തിരിയും കോഴിക്കറിയും, പോത്തിറച്ചി, പലവിധ മീൻ വിഭവങ്ങൾ തുടങ്ങി മലയാളിയുടെ ഇഷ്ടവിഭവങ്ങളെല്ലാം ഉണ്ട്. സഫാരി ൈഫ്രഡ് ചിക്കൻ, സ്േട്രാബറി, കാരമൽ കേക്കുകൾ, ബർഗർ, പിസ തുടങ്ങിയ വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ചൈനീസ് ഭക്ഷ്യവിഭവങ്ങളുടെ മികച്ച കോംബോ ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫ്രഷ് ഫുഡിലെ ഡെയ്ലി വിഭാഗത്തിൽ വിവിധ തരം മിക്സഡ് പിക്കിൾ, ചീസുകൾ, സലാഡുകൾ തുടങ്ങിയവയുണ്ട്.മീറ്റ് വിഭാഗത്തിൽ ഇന്ത്യൻ ബഫാലോ 500 ഗ്രാം 10 റിയാലിന് ലഭിക്കും.പാലും പാൽ ഉൽപന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോൽപന്നങ്ങൾ 10, 20, 30 റിയാലിന് ലഭിക്കും. കോസ്മറ്റിക്സ് വിഭാഗത്തിൽ പലതരം സോപ്പ്, ഹിമാലയ, സെബാ മെഡ്, ഡോവ്, നിവിയ, ഗില്ലറ്റെ, വീറ്റ് തുടങ്ങിയ ഉൽപന്നങ്ങളും പെർഫ്യൂം, ബോഡി സ്േപ്ര, മേക്കപ്പ് സെറ്റ്സ് തുടങ്ങിയവയും വിലക്കിഴിവിൽ ഒരുക്കിയിട്ടുണ്ട്.
സ്റ്റേഷനറി വിഭാഗത്തിൽ സ്കൂൾ കുട്ടികൾക്കാവശ്യമായതും ഓഫിസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്റ്റേഷനറി ഉൽപന്നങ്ങളുമുണ്ട്. 4 ഇൻ 1 സ്റ്റേഷനറി സെറ്റ്, എഫോർ ഷീറ്റ്, േപ്രാജക്ട് ഫയൽ തുടങ്ങിയവയുണ്ട്. സ്പോർട്സ്, ഗാർമെൻറ്സ് വിഭാഗത്തിലും നിരവധി സാധനങ്ങളുണ്ട്.
ഇലക്ട്രോണിക്സ് വിഭാഗത്തിൽ വിവിധ തരം എമർജൻസി ലൈറ്റുകൾ ട്രിമ്മർ, ടോർച്ചുകൾ, കാൽകുലേറ്ററുകൾ, ഹെഡ്സെറ്റുകൾ തുടങ്ങി ധാരാളം ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രമോഷനിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.